ഗള്‍ഫ് വിട്ട് യുകെയിലും കാനഡയിലേക്കും പോകുന്നവർ ആലോചിക്കുക: വരാനിരിക്കുന്നത് എട്ടിന്റെ പണിയാകും
മലയാളികളുടെ വർഷങ്ങളായുള്ള സ്വപ്നങ്ങളില്‍ ഒന്നാണ് വിദേശത്ത് മികച്ച ഒരു ജോലി എന്നുള്ളത്. ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് മുമ്പ് തന്നെ സിലോണിലും (ശ്രീലങ്ക), ബർമ്മയിലും (മ്യാന്‍മർ) ജോലി തേടി പോയവർ നിരവധിയാണ്. എഴുപതുകളിലാണ് ഗള്‍ഫ് കുടിയേറ്റം ശക്തിപ്പെടുന്നത്. 90 കള്‍ക്ക് ശേഷം തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ല കുടിയേറ്റം ഇപ്പോള്‍ ഏറ്റവും ശക്തമായിരിക്കുകയാണ്.
ഗള്‍ഫിനേക്കാള്‍ പലരും താല്‍പര്യപ്പെടുന്നത് കാനഡ, അമേരിക്ക, യുകെ പോലുള്ല പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനാണ്. മികച്ച ശമ്പളത്തിന് പുറമെ പതിയെ അവിടുത്തെ പൌരന്മാരായി മാറാമെന്നതാണ് പ്രധാന ആകർഷണം. ഈ സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് മാത്രമല്ല, ഗള്‍ഫിലെ മികച്ച ജോലി ഉള്‍പ്പെടെ കളഞ്ഞ് കാനഡയിലും യുകെയിലുമൊക്കെ എത്തി പുതിയ ജോലി തേടുന്നവരുമുണ്ട്.

നേരെ മറുവശത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്നവരുമുണ്ട്. ശമ്പളം അല്‍പം കുറവാണെങ്കിലും ലഭിക്കുന്ന ശമ്പളത്തിന് പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ കനത്ത നികുതി ഇല്ലെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യ. യുകെയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വലിയൊരു വിഹിതം നികുതിയും മറ്റുമൊക്കെയായി പോകുമെങ്കില്‍ ഗള്‍ഫിലെ ശമ്പളം അതുപോലെ തന്നെ പോക്കറ്റിലിരിക്കും.
കോവിഡിന് ശേഷമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ വലിയ രീതിയുള്ള ഒഴിവുകാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം മലയാളി നഴ്സുമാരുടെ ഒഴുക്ക് പാശ്ചാത്യ രാജ്യങ്ങളിലേക്കുണ്ടായി. എന്നാല്‍ ഇത്തരത്തില്‍ പോയ പലരും ഇപ്പോള്‍ ഗള്‍ഫിലേക്ക് തന്നെ മടങ്ങാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വലിയ മോഹങ്ങളുമായി കാനഡയിലേക്കും യുകെയിലുമൊക്കെ പറക്കാന്‍ ആഗ്രഹിക്കുന്നന്നതിന് മുമ്പ് ഒന്ന് ഇരുത്തി ചിന്തിക്കണമെന്നാണ് ദുബായിൽ നിന്ന് ഒരു വർഷം മുൻപ് യുകെയിലെത്തി ജോലി ചെയ്ത്, തിരികെ യുഎഇയിലേക്ക് വന്ന തൃശൂർ സ്വദേശിനിയെ ഉദ്ധരിച്ച് മനോരമ ന്യൂസ് ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.
യുഎഇയിലെ നല്ല ജോലി ഉപേക്ഷിച്ചാണ് പലരും പങ്കാളികളോടൊപ്പം യുകെയിലേക്ക് പോകുന്നത്. എന്നാല്‍ കഠിനാധ്വാനം ചെയ്യേണ്ട ജോലിയാണ് അവിടെ ലഭിക്കുന്നത്. അവിടെ നിന്നും അമേരിക്കയിലേക്കും മറ്റും പോകാനായിരിക്കും അടുത്ത ശ്രമം. തന്നോടും പലരും ഇങ്ങനെ ചോദിച്ചിട്ടുണ്ട്. നിനക്കും അമേരിക്കയിലേക്ക് വന്നുകൂടെയെന്ന്. എന്നാല്‍ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തിലേക്കോ അമേരിക്കയിലോ ഇല്ലെന്നും നഴ്സ് പറയുന്നു.
ദുബായിൽ നിന്ന് രക്ഷപ്പെടുന്നതാണ് നല്ലതെന്ന് പലരും പലപ്രാവശ്യം പറഞ്ഞിരുന്നു. അതൊരു ട്രെന്‍ഡായി മാറി. സുഹൃത്തുക്കളില്‍ പലരും ഇങ്ങനെ പോയി. എന്നാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കുട്ടികൾ ജനിച്ചാൽ അവിടെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരും. സാമ്പത്തിക ചിലവ് വളരെ കൂടുതലാണ്.
ഞാന്‍ യൂട്യൂബ് ചാനലില്‍ കണ്ട ഒരു കുടുംബത്തിന്റെ കഥയുണ്ട്. ബി എസ് സി നഴ്സായിരുന്ന അവർ യുഎഇയിലായിരുന്നു. ആദ്യം ആ യുവതിയും പിന്നീട് അവരുടെ ഭർത്താവും 3 മക്കളും അവിടെയെത്തി. അവര്‍ക്കും അവിടെ സെറ്റായില്ലെന്ന് കണ്ടപ്പോൾ ഭർത്താവും ഭർത്താവും മക്കളും കൂടി തിരിച്ചുപോന്നു. യുവതി ഒരു വർഷം കൂടി ജോലി ചെയ്തു പിന്നീട് തിരിച്ചുവന്നുവെന്നും അഭിമുഖത്തില്‍ പറയുന്നു.
യുകെയിലും മറ്റും എത്തുന്ന പലരും ആദ്യം ജോലി നേടുന്നത് വെയർ ഹൗസിലാണ്. ഞങ്ങൾ ആദ്യം തന്നെ അത് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. വളരെ കഷ്ടപ്പാടുള്ള ജോലിയാണത്. രാത്രി ഷിഫ്റ്റിലൊക്കെ മണിക്കൂറുകളോളം ജോലി എടുക്കേണ്ടി വരും. ഇത്തരം ജോലിയെടുത്ത പലരും വിഷാദത്തില്‍ ആയിട്ടുണ്ടെന്ന് അറിയാമായിരുന്നു.
നാട്ടിൽ നിന്നും യുകെയിലെത്തുന്നവർ പോലും പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് പറയുന്നത്. എങ്കിലും കേരളത്തിലെ ഒരു നഴ്സിന് കൂടിപ്പോയാൽ മാസം 25000 രുപയാണ് ശമ്പളമായി ലഭിക്കുക. യുകെയില്‍ ഒരു ദിവസം ശമ്പളമായി അത്രയും തുക ലഭിച്ചേക്കാം. അതുകൊണ്ട് എല്ലാം സഹിച്ച് അവിടെ ജോലി ചെയ്യുന്നവരാണ് നാട്ടിൽ നിന്ന് പോയവരെന്നും അവർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications