Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിലെ പ്രവാസികള്‍ക്ക് ബംബര്‍ ലോട്ടറി; ഇനി ധൈര്യമായി ജോലിക്ക് കയാറാം, ഇന്ത്യക്കാര്‍ക്ക് സന്തോഷം

ടെക് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകളുടെ കാലമാണ്. ഗൂഗിള്‍, ട്വിറ്റര്‍, ഐ ബി എം എന്നിങ്ങനെ ആഗോള ടെക് ഭീമന്‍മാര്‍ ദിവസം തോറും തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിടല്‍ നടത്തുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യം ചെലവുചുരുക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് കമ്പനികള്‍ ഇങ്ങനെ ഒരു കടന്ന കൈ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിതാ യു എസിലെ ടെക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസമെകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

H-1B വിസയുള്ളവരുടെ ജീവിതപങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന് ഒരു വിധിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എച്ച്-1ബി വിസയുള്ള ചില വിഭാഗങ്ങളിലെ പങ്കാളികള്‍ക്കത് തൊഴില്‍ അംഗീകാര കാര്‍ഡ് നല്‍കുന്ന ഒബാമയുടെ കാലത്തെ നിയമം തള്ളിക്കളയാന്‍ സേവ് ജോബ്സ് യു എസ് എ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി ജില്ലാ ജഡ്ജി തന്യ ചുത്കന്‍ തള്ളുകയായിരുന്നു.

JOB

ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികള്‍ ഈ ഹര്‍ജിയെ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. എച്ച്-1ബി തൊഴിലാളികളുടെ ജീവിതപങ്കാളികള്‍ക്ക് യു എസ് ഇതുവരെ ഒരു ലക്ഷത്തോളം തൊഴില്‍ നല്‍കിയിട്ടുണ്ട്. അവരില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത.

എച്ച്-4 വിസയുള്ള വിദേശ പൗരന്മാരുടെ പങ്കാളികള്‍ക്ക് യു എസില്‍ താമസിക്കുന്ന സമയത്ത് ജോലി ചെയ്യാന്‍ അനുവദിക്കാന്‍ ആഭ്യന്തര സുരക്ഷ വകുപ്പിന് കോണ്‍ഗ്രസ് ഒരിക്കലും അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് സേവ് ജോബ്സ് യു എസ് എയുടെ പ്രാഥമിക വാദമെന്ന് ജഡ്ജി ചുത്കന്‍ തന്റെ ഉത്തരവില്‍ പറഞ്ഞു.

എന്നാല്‍ എച്ച് 4 വിസയുള്ളവരുടെ പങ്കാളികള്‍ക്ക് യു എസില്‍ താമസിക്കുന്നതിന്റെ അനുവദനീയമായ വ്യവസ്ഥയായി ജോലിക്ക് ആംഗീകാരം നല്‍കാന്‍ കോണ്‍ഗ്രസ് യു എസ് സര്‍ക്കാരിന് അധികാരം നല്‍കിയിട്ടുണ്ടെന്ന് ജഡ്ജി ഉത്തരവില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി തൊഴില്‍ അനുവദിച്ചിട്ടുള്ളതെന്നും വിസ ഉടമകളുടെ ജീവിതപങ്കാളികള്‍ക്കും ആശ്രിതര്‍ക്കും തൊഴില്‍ അനുവദിച്ചിട്ടുണ്ടെന്നും ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി.

ഇതോടൊപ്പം, ആഭ്യന്തര സുരക്ഷാ വകുപ്പ്, വിദേശ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്കും അന്താരാഷ്ട്ര സംഘടനകളുടെ ഓഫീസര്‍മാര്‍ക്കും അവരുടെ പങ്കാളികള്‍ക്കുമുള്ള തൊഴില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം, കോടതിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കുടിയേറ്റ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന കമ്മ്യൂണിറ്റി നേതാവ് അജയ് ഭൂട്ടോറിയ, കോടതിയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+