കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ ഒഴിവുകളിൽ അവസരം, ഗസ്റ്റ് അധ്യാപക നിയമനം: തൊഴിൽ വാർത്തകൾ അറിയാം
സംസ്ഥാനത്തെ ഏഴ് തീരദേശ പോലീസ് സ്റ്റേഷനുകളില്‍ ഒഴിവുള്ള 36 കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യ തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിയമനത്തില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും.
അഴീകോട്, മുനക്കകടവ്, അഴീക്കല്‍, തലശ്ശേരി, തൃക്കരിപൂര്‍, ബേക്കല്‍, കുമ്പള എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളിലാണ് ഒഴിവുകള്‍. പ്രായം 2021 ജനുവരി ഒന്നിന് 18നും 50നും മദ്ധ്യേ. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. കടലില്‍ നീന്താനുള്ള കഴിവ് നിര്‍ബന്ധമാണ്.
അപേക്ഷാ ഫോറം കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapolice.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോമും പ്രായം, വിദ്യാഭ്യസ യോഗ്യത (എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം മറ്റുള്ളവ), ഫിഷര്‍മെന്‍ സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തീരദേശ പോലീസ് ആസ്ഥാനത്ത് ജനുവരി 15ന് വൈകിട്ട് അഞ്ചിനു മുന്‍പായി നേരിട്ടോ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, കോസ്റ്റല്‍ പോലീസ്, കോസ്റ്റല്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, മറൈന്‍ ഡ്രൈവ്, എറണാകുളം ജില്ല, പിന്‍ കോഡ്- 682031 എന്ന വിലാസത്തില്‍ ലഭിക്കണം.
ഗസ്റ്റ് അധ്യാപക നിയമനം
മട്ടന്നൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ഷീറ്റ് മെറ്റൽ വർക്ക്‌ഷോപ്പിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ ഐ ടി ഐ/ഡിപ്ലോമയാണ് യോഗ്യത. ഉദേ്യാഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ബയോഡാറ്റ, പാൻകാർഡ് എന്നിവയും സഹിതം ജനുവരി നാലിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദ വിവരങ്ങൾ www.gptcmattanur.org ൽ ലഭിക്കും.
വളണ്ടിയർ അപേക്ഷ ക്ഷണിച്ചു
വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ ആരംഭിക്കുന്ന 'സ്വസ്ഥം' കുടുംബ പ്രശ്‌ന പരിഹാര കേന്ദ്രത്തിലേക്ക് വളണ്ടിയറാവാൻ താൽപര്യമുള്ള റിട്ട. അധ്യാപിക, വനിതാ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി 15നകം വിഡോ ഹെൽപ് ഡെസ്‌ക്, വുമൺ പ്രൊട്ടക്ഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, കണ്ണൂർ എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കണം. ഫോൺ: 8129469393
തൊഴില്‍ നിയമം കരട്: പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം
കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ സെക്യൂരിറ്റി കോഡ്-2020, ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ്-2020, വേജ് കോഡ്-2019 എന്നിവയുടെ കരട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത് പരിശോധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. സോഷ്യല്‍ സെക്യൂരിറ്റി കോഡ്-2020, ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ്-2020 എന്നിവയിലെ അഭിപ്രായം സെക്രട്ടറി തൊഴിലും നൈപുണ്യവും (ഡി) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (ഫോണ്‍: 0471-2518097) എന്ന വിലാസത്തിലോ, labour.dsection@gmail.com ലോ നല്‍കാം. വേജ് കോഡ്-2019 സംബന്ധിച്ച് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (ഫോണ്‍: 0471-2518998) എന്ന വിലാസത്തിലോ labouredepartment@gmail.com ലോ അറിയിക്കണം. 45 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ അറിയിക്കണം.
അക്യുപ്രഷര്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. https://srcc.in/download/prospectus എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്നതുമാണ്. ജനുവരി 15 നകം പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ ഡോ.എന്‍.ബി സുരേഷ് കുമാര്‍ അറിയിച്ചു. വിലാസം- ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in, ഫോണ്‍-04712325102. സ്‌റ്റൈലസ് അക്യുപങ്ച്വര്‍ വെല്‍നസ് റിസര്‍ച്ച് ഫൗണ്ടേഷന്‍-9946140247, ഷാലോം അക്യുപങ്ച്വര്‍ ക്ലിനിക് സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍-9745223382.