റിസര്‍വ് ബാങ്കില്‍ ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി തസ്‌തികയില്‍ ഒഴിവ്;അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി; റിസര്‍വ് ബാങ്കില്‍ ഓഫീസര്‍ ഇന്‍ ഗ്രേഡ ബി തസ്‌തികയിലേക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 322 ഒഴിവുകളാണുള്ളത്. സ്ഥിരം നിയമനമാണ്. ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 6നാണ്. കേരളത്തില്‍ ഇതിന് 10 പരീക്ഷകേന്ദ്രങ്ങളുണ്ട്.
ഓഫീസര്‍ ബി(ജനറല്‍)-270(ജനറല്‍-108,എസ്‌്.സി-49,എസ്.ടി-27, ഒബിസി-50,ഇഡബ്ല്യുഎസ്-27)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം/തത്തുല്യ യോഗ്യത അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/ തത്തുല്യ യോഗ്യത.എസ്.സി,എസ്.ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്.
ഒഫീസര്‍ ഗ്രേഡ് ബി( ഡിപ്പാര്‍ട്‌മെന്റ് ഒഫ് ഇക്കണോമിക്‌സ് ആന്‍ഡ് പോളിസി റിസര്‍ച്ച്)-29 (ജനറല്‍-13,എസ്.സി-5,എസ്‌ടി-3,ഒബിസി-6 ഇഡബ്ല്യുഎസ്-2)
യോഗ്യത: ഇക്കണോമിക്‌സ്/ഇക്കമെട്രിക്‌സ്/ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്‌സ്/ മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്/ ഇന്റര്‍ഗ്രേറ്റഡ് ഇക്കണോമിക്‌സ്/ ഫിനാന്‍സ്/ തത്തുല്യം എന്നിവയിലേതെങ്കിലും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ പിജിഡിഎം/എംബിഎ ഫിനാന്‍സ്. എസ്.സി,എസ്‌ടി വിഭാഗക്കാര്‍ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇളവുകളുണ്ട്. എംഫില്‍,പിഎച്ച്‌ഡി എന്നിവ അഭിലഷണീയം.
ഓഫീസര്‍ ഗ്രേഡ് ബി(ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്)-23 (ജനറല്‍-9 എസ്.സി-5 എസ്‌ടി-5,ഒബിസി-3,ഇഡബ്ലുഎസ്-1)
യോഗ്യത: സ്‌റ്റ്‌റ്റിസ്‌റ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്/ മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്/ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സ്/ തത്തുല്യം എന്നവയിലേതെങ്കിലും ബിരുദാനന്തരബിരുദൃവും സ്റ്റാറ്റിസ്റ്റിക്‌സില്‍ പിജി ഡിപ്ലോമയും അല്ലെങ്കില്‍ പിജിഡിബിഎ എല്ലാ കോഴ്‌സിലും 55 ശതമാനം മാര്‍ക്ക് ആവശ്യമാണ്.എസ്.സി,എസ്‌ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്. എംഫില്‍,പിഎച്ച്‌ഡി എന്നിവ അഭിലഷണീയം.
പ്രാ.പരിധി: 1991 ജനുവരി 2നും 2000 ജനുവരി 1നിമിടയില്‍ ജനിച്ചവരായിരിക്കണം.