ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം: 2972 അപ്രന്റീസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഈസ്റ്റേണ്‍ റെയില്‍വേ 2972 ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 20 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് er.indianrailways.gov.in വഴി അപേക്ഷിക്കാം.
റിക്രൂട്ട്‌മെന്റ് വിശദാംശങ്ങള്‍
പോസ്റ്റ്: എ സി ടി അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം: 2972
പേ സ്‌കെയില്‍: വ്യക്തമാക്കിയിട്ടില്ല
ഹൗറ ഡിവിഷന്‍: 659, സീല്‍ദാ ഡിവിഷന്‍: 297, മാള്‍ഡ ഡിവിഷന്‍: 138, അസന്‍സോള്‍ ഡിവിഷന്‍: 412, കാഞ്ചരപ്പാറ വര്‍ക്ക്‌ഷോപ്പ്: 187, ലിലുവാ വര്‍ക്ക്‌ഷോപ്പ്: 612, ജമാല്‍പൂര്‍ വര്‍ക്ക്‌ഷോപ്പ്: 667 എന്നിങ്ങനെയാണ് ഒഴിവുകള്‍. അംഗീകൃത ബോര്‍ഡില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തത്തുല്യമോ വിജയിച്ചിരിക്കണം കൂടാതെ NCVT/SCVT നല്‍കുന്ന ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 15 മുതല്‍ 24 വയസ് വരെയാണ് പ്രായപരിധി. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

എഡ്യൂക്കേഷണൽ സൈക്കോളജി ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എഡ്യൂക്കേഷണൽ സൈക്കോളജി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി മേയ് 26ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: gctetvm@gmail.com. വെബ്‌സൈറ്റ്: gctetvpm.ac.in.

ജ്യോഗ്രഫി ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജ്യോഗ്രഫി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും (MA/MSc) എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൈൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 27ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: gctetvm@gmail.com. വെബ്‌സൈറ്റ്: gctetvpm.ac.in.

മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളജ് വെബ് സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 25ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: gctetvm@gmail.com. വെബ്‌സൈറ്റ്: gctetvpm.ac.in.

സ്വാതി തിരുനാൾ സംഗീത കോളജിൽ ഒഴിവ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) തസ്തികകളിൽ താത്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് 25ന് രാവിലെ 10 ന് കോളജിൽ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.