ഒഎന്‍ജിസിയില്‍ അവസരം: 922 നോണ്‍ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 922 നോണ്‍ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷാ നടപടികള്‍ മെയ് 7 ശനിയാഴ്ച ആരംഭിക്കും. അപേക്ഷാ ഫോറം സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 28 ആണ്.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഎന്‍ജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ongcindia.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഒഎന്‍ജിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ തസ്തികാടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ അതത് വര്‍ക്ക് സെന്ററുകള്‍ക്കുള്ള റിസര്‍വേഷനുകള്‍ക്കൊപ്പം പരിശോധിക്കാവുന്നതാണ്.
ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. SC/ST/PWBD/ വിമുക്തഭടന്മാരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ ക്ഷണിച്ചു
മതിലകം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവരായിരിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ മെയ് 21ന് 3 മണിക്ക് മുമ്പ് മതിലകം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.
സവര്‍ക്കറുടെ ചിത്രമുള്ള കുടയുമായി സുരേഷ് ഗോപി: പാറമേക്കാവിന്റെ ചമയപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് താരം
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് താൽക്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്ഷ്യൽ പ്രാക്ടീസ് ( ഡി സി പി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അപേക്ഷകൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 19 വൈകിട്ട് 5 മണി വരെ. ഫോൺ : 0487-2262473, 2262815
കിക്മയില്‍ എം ബി എ അഡ്മിഷന്‍
സഹകരണവകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റില്‍ (കിക്മ) 2022-24 എം ബി ഐ (ഫുള്‍ടൈം) ബാച്ചിലേയ്ക്ക് മേയ് 11ന് (ബുധന്‍) രാവിലെ 10.00 മണി മുതല്‍ 12.30 വരെ സിവില്‍ ലെയിന്‍ റോഡിലുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50% മാര്‍ക്കും കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കും. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്‌സി / എസ്ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9288130094, 8547618290 www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
ബി എല്‍ ഒ നിയമനത്തിന് അപേക്ഷിക്കാം
ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയമിക്കുന്നതിന് നോണ്‍ ഗസറ്റഡ് വിഭാഗം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. മെയ് 20നകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലൂടെ www.ceo.kerala.gov.in./bloRegistration.html) ഓണ്‍ലൈനായി അപേക്ഷിക്കണം. ബി എല്‍ ഒ മാരാകാന്‍ താത്പര്യമുള്ള ഉദ്യോഗസ്ഥരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ സ്വന്തമായുള്ളവരും ഇലക്ഷന്‍ കമ്മീഷന്റെ വിവിധ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ളവരുമാകണം. ഫോണ്‍ ചാര്‍ജ് അടക്കം വര്‍ഷത്തില്‍ 7200 രൂപ ഓണറേറിയം ലഭിക്കും. ഇപ്പോള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി ജോലിചെയ്യുന്നവരും അവശ്യസേവന വകുപ്പുകളില്‍ ജോലിചെയ്യുന്നവരും വിരമിച്ചവരും അപേക്ഷിക്കേണ്ടതില്ല.