കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസിലർ; തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News
job

തിരൂവനന്തപുരം നഗരസഭ അമ്മക്കൂട്ടം പ്രോജക്ട് പ്രകാരം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി പ്രോജക്ട് ഓഫീസ് പരിധിയിലെ സർക്കാർ/എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ യോഗ്യത സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ പി.ജി. അല്ലെങ്കിൽ സോഷ്യൽ വർക്കിൽ പി.ജി (മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ സ്‌പെഷ്യലൈസേഷൻ).

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഈ റാങ്ക് ലിസ്റ്റിന് മൂന്ന് വർഷം പ്രാബല്യമുണ്ടായിരിക്കുന്നതുമാണ്.

അപേക്ഷകൾ തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി ഫെബ്രുവരി 8 വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ്സ് പ്രൂഫ്, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. തിരുവനന്തപുരം (അർബൻ-1), വള്ളക്കടവ്. പി.ഒ, തിരുവനന്തപുരം- 695009. ഫോൺ: 0471-2464059.

ബി.ടെക്, ഡിപ്ലോമ അപ്രന്റീസ്: ആയിരത്തോളം ഒഴിവുകൾ

ബി.ടെക്, ഡിപ്ലോമ അപ്രന്റീസ്: ആയിരത്തോളം ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേർന്ന് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.

ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസ്സായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

ബിടെക് കഴിഞ്ഞവർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈപന്റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്.

എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡിന്റെ പ്രിന്റും, സർട്ടിഫിക്കറ്റുകളുടെയും മാർക്കിസ്റ്റുകളുടെയും അസലും, പകർപ്പുകളും, വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 9.30 ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ഇന്റർവ്യൂന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2556530. ഇ-മെയിൽ: [email protected]. പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങളും, ഇന്റർവ്യൂവുമായി ബന്ധപ്പെട്ട വിവരങ്ങളും എന്നിവ www.sdcentre.org യിൽ പ്രസിദ്ധീകരിക്കും.

ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സീയര്‍ നിയമനം

ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സീയര്‍ നിയമനം

ആലപ്പുഴ: ഹാര്‍ബര്‍ എന്‍ജിനീയറിംഗിന്റെ അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി സബ് ഡിവിഷനുകളില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സീയര്‍ ഗ്രേഡ് -മൂന്ന് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസ വേതാനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
ബി.ടെക്/ഐ.ടി.ഐ./ഡിപ്ലോമ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് മുനിസിപ്പല്‍ സത്ര ബില്‍ഡിംഗിലുള്ള ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിവിഷന്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477- 2962710.

ലക്ചറര്‍ നിയമനം

ലക്ചറര്‍ നിയമനം

ആലപ്പുഴ: അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ആര്‍ക്കിടെക്ചര്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ലക്ചറര്‍മാരെ നിയമിക്കുന്നു. 60 ശതമാനം മാര്‍ക്കോടെ അതത് വിഷയങ്ങളിലെ ബാച്ചിലര്‍ ബിരുദമാണ് യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എ.ഐ.സി.റ്റി.ഇ. പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31-ന് രാവിലെ 10.30ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ എത്തണം. ഫോണ്‍: 04734 231776.

English summary
Psychosocial Counselor in Schools; Know latest Job opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X