1.4 ലക്ഷം ഒഴിവുകള്‍; വന്‍ റിക്രൂട്ട്മെന്റിനൊരുങ്ങി റെയില്‍വേ, പരീക്ഷ ഡിസംബര്‍ 15 മുതല്‍
ദില്ലി: വിവിധ തസ്തികതകളിലേക്ക് വന്‍ റിക്രൂട്ട്മെന്റിനൊരുങ്ങി റെയില്‍ വേ മന്ത്രാലയം. റെയില്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്ത 1.4 ലക്ഷം ഒഴിവുകള്‍ നികത്തുന്നതിനുള്ള പരീക്ഷകള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് റെയില്‍ ബോര്ഡ്ഡ് ചെയര്മാന് വികെ യാദവ് അറിയിച്ചു. കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. കംപ്യൂട്ടര്‍ അടിസ്ഥനമാക്കിയിട്ടുള്ള പ്രാഥമിക ഘട്ട പരീക്ഷ ഡിസംബര്‍ 15 മുതലാണ് ആരംഭിക്കുക.
നോണ്‍ ടെക്നിക്കല്‍, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരയില്‍, ലെവൽ വൺ എന്നീ മൂന്ന് വിഭാഗങ്ങളിലെ 1,40,640 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഈ പരീക്ഷയുടെ അപേക്ഷകള്‍ നേരത്തെ ക്ഷണിച്ചതായിരുന്നു. അപേക്ഷകളുടെ സൂക്ഷമപരിശോധനയും പൂര്‍ത്തിയായിരുന്നു. എന്നാല്‍ കൊവിഡ് മൂലം പരീക്ഷ നടത്തിപ്പ് വൈകുകയായിരുന്നെന്നും വികെ യാദവ് പറഞ്ഞു.

ഗാര്‍ഡ്, ഓഫീസ് ക്ലര്‍ക്ക്, കമേഴ്ഷ്യല്‍ ക്ലാര്‍ക്ക് തുടങ്ങിയ നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ 35208 പോസ്റ്റുകളാണ് ഉള്ളത്. 1,663 പോസ്റ്റുകള്‍ ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍ കാറ്റഗറിയില്‍ പെട്ടത്. മെയിന്റയിനേഴ്സ്, പോയിന്റ്സ്മാന് തുടങ്ങി ലെവല്‍ വണ്‍ ഒഴിവിലാണ് ഏറ്റവും കൂടുതല്‍ നിയമനം നടക്കുക. 1,03,769 ഒഴിവുകളാണ് ഈ കാറ്റഗറിയില്‍ ഉള്ളത്.
അതിനിടെ, സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എക്സ്പെന്‍ഡിച്ചറിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ നിയമനങ്ങലെ ബാധിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ നാലിന് പുറത്തിറക്കിയ സര്‍ക്കുലര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ചുള്ളത് മാത്രമാണെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.
-
റെയില്‍വെ ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ ചട്ടം; ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ കാശ് പോകും, സ്റ്റേഷന് മാറ്റാം -
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications