പ്രജാപതിക്ക് തൂറാന്‍ മുട്ടി.. രാജകീഴ്ശ്വാസം അതിഗംഭീരം.. നെറ്റിചുളിക്കാന്‍ നിര്‍വാഹമില്ല, ദേശദ്രോഹി!
തലക്കെട്ട് കണ്ട് ഞെട്ടിയോ.. ഇതിനേക്കാള്‍ വലിയ ഞെട്ടലാണ് ഒവി വിജയന്‍ 1985 ല്‍ ധര്‍മപുരാണം എന്ന നോവല്‍ ഇങ്ങനെ തുടങ്ങിയപ്പോള്‍ വായനക്കാര്‍ ഞെട്ടിയത്. ഇത് വരെ കേരളം കണ്ടില്ലാത്ത എഴുത്തായിരുന്നു ഇത്. അടിയന്തിരാവസ്ഥക്കാലത്തെയാണ് വിജയന്‍ നോവലില്‍ വരച്ചുവെച്ചതെന്ന് ഒരുകൂട്ടര്‍ പറഞ്ഞു.
Read Also: എടിഎമ്മില്‍ ക്യൂ നിന്ന് മടുത്തു, ടോപ് ലെസ് ആയി യുവതിയുടെ പ്രതിഷേധം.. മോദി പോലും ഞെട്ടുന്ന വീഡിയോ!!
ഇതാ വീണ്ടും രാജ്യത്ത് മറ്റൊരു അടിയന്തിരാവസ്ഥ എന്ന് കളിയാക്കിക്കൊണ്ട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയാണ് ഒ വി വിജയന്റെ ഈ വാക്കുകള്‍. സാമ്പത്തിക അടിയന്തിരാവസ്ഥയാണ് രാജ്യത്ത് എന്നാണ് ആക്ഷേപം. ഒ വി വിജയനെ പ്രവാചകനെന്ന് വിളിച്ചുകൊണ്ടുള്ള വാട്‌സ് ആപ്പ് ഫോര്‍വേഡുകള്‍ വൈറലാകുന്നുണ്ട്.. ധര്‍മപുരാണത്തിലെ വരികളിലേക്ക്...

പ്രജാപതിക്ക് തൂറാന്‍ മുട്ടി
രാജകീയ ദര്‍ബാറിനിടയില്‍ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനര്‍ഘ നിര്‍ഗ്ഗളം ബഹിര്‍ഗമിച്ചു. പുറത്തേക്ക് വമിച്ച ദുര്‍ഗ്ഗന്ധത്താല്‍ ദര്‍ബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമന്‍മാരുടെയും സേനാനായകന്റെയും മനം പുരട്ടി. പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ് ശ്വാസമാണ്. നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിര്‍വാഹമില്ല.

ആര്‍ത്ത് വിളിക്കാതെ വഴിയില്ല
ധനസചിവന്‍ ജയഭേരി മുഴക്കി ആദ്യം ആര്‍ത്ത് വിളിച്ചു. പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു. കൊട്ടാരം ദര്‍ബാറിന് പുറത്തുള്ള വിദൂഷകന്‍ അമിട്ട് മുഴങ്ങുന്ന ശബ്ദത്തില്‍ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു.

അത് രാജകീയ കീഴ്ശ്വാസം
പ്രജാപതി കീഴ്ശ്വാസം വിട്ടു.. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം. അതിനെ കുറ്റപ്പെടുത്തുന്നവര്‍ ദേശദ്രോഹികള്‍.
നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തര്‍ ദുര്‍ഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി. സ്തുതിപാഠകരുടെ മുഖസ്തുതിയില്‍ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു.

തീഷ്ണത കൂടി കൂടി വന്നു
ദിവസം ചെല്ലുംതോറും നാറ്റത്തിന്റെ തീഷ്ണത കൂടി കൂടി വന്നു. പ്രജാപതിയുടെ കീഴ്ശ്വാസ ദുര്‍ഗന്ധത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികള്‍ ആക്കി മുദ്രകുത്തി ചിത്രവധം ചെയ്തു. എതിര്‍ക്കുന്നവരെ കണ്ടെത്താന്‍ ഭാഗവതര്‍ സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു. ഗ്രാമസഭകളില്‍ നഗരവീഥികളില്‍ ജനപഥങ്ങളില്‍ പ്രജാപതിയുടെ കീഴാശ്വാസ ദുര്‍ഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവര്‍ ഭേദ്യം ചെയ്തു.

പ്രജാപതി നീണാല്‍ വാഴട്ടെ
സ്തുതി പാഠകരുടെ മുഖസ്തുതിയില്‍ മണ്ടന്‍ പ്രജാപതി നിരന്തരം കീഴ്ശ്വാസം വിട്ടു കൊണ്ടേയിരുന്നു. രാജ്യം ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടി. പുഴുത്ത് നാറി. അപ്പോഴും രാജ കിങ്കരന്‍മാരും രാജഭക്തന്‍മാരും സ്തുതിഗീതം പാടി നടന്നു. നാറ്റമറിയാത്ത പ്രജാപതി ഭക്തര്‍ അയല്‍നാടുകളില്‍ ഇരുന്ന് പ്രജാപതിയ്ക്ക് ജയഭേരി മുഴക്കി. ആര്‍പ്പ് വിളിച്ചു. പ്രജാപതി നീണാല്‍ വാഴട്ടെ..












Click it and Unblock the Notifications