സില്‍വര്‍ ലൈന്‍ പ്രളയത്തിന് ഇടയാക്കുമോ? ആശങ്ക ഡിപിആറിലും... 164 സ്ഥലങ്ങള്‍ നിര്‍ണായകം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബൃഹദ് പദ്ധതിയായ സില്‍വര്‍ ലൈന്‍ അതിവേഗ പാത പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുമോ. ഈ ആശങ്ക ഡിപിആറിലുമുണ്ട് എന്നതാണ് എടുത്തുപറയേണ്ടത്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ പാത കടന്നുപോകുന്നുണ്ട്. നീരൊഴുക്കിന് തടസമാകുമെന്നതിനാല്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായേക്കാം. 2018ന് ശേഷം രണ്ട് മഹാ പ്രളയങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. ഈ വേളയില്‍ ഏറെ ചര്‍ച്ചയായിരുന്നു മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. അതിര് കടന്ന പ്രകൃതി ചൂഷണം കൂടുതല്‍ പ്രതിസന്ധി വിളിച്ചുവരുത്തുമെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് അവഗണിച്ചതാണ് പ്രളയങ്ങള്‍ക്ക് കാരണമായതെന്ന വിയിരുത്തലുമുണ്ടായി. ഇപ്പോള്‍ സില്‍വര്‍ ലൈന്‍ വരുമ്പോഴും ഈ ആശങ്ക ഡിപിആറിലും സൂചിപ്പിക്കുന്നു.
164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോവുക. ഇതില്‍ 25 ഉം അതീവ അപകട സാധ്യതാ പ്രദേശങ്ങളാണ്. മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയവയും അപകട സാധ്യത കൂടിയ പ്രദേശങ്ങളില്‍ പെടുന്നു. നിര്‍മാണ ഘട്ടത്തില്‍ നീരൊഴുക്കിന് തടസ്സമുണ്ടാവുന്നതിനാല് വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. പ്രളയമുണ്ടായാല്‍ കൊല്ലം സ്റ്റേഷനും യാര്‍ഡും കാസര്‍കോഡ് യാര്‍ഡും വെള്ളത്തിനടിയിലാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടുത്തിടെ കേരളം നേരിട്ട രണ്ട് മഹാപ്രളയങ്ങളും പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടുമെല്ലാം സില്‍വര്‍ ലൈനിനെക്കുറിച്ച് വലിയ ആശങ്കയ്ക്ക് കാരണണായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, വരള്‍ച്ച, വെള്ളപ്പൊക്കം, സുനാമി എന്നിവ മുന്‍കൂട്ടിക്കണ്ട് അതീവസൂക്ഷ്മതയോടെ മാത്രമെ പദ്ധതി നടപ്പാക്കാവൂവെന്നും റിപ്പോര്‍ട്ട് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. നിര്‍മാണഘട്ടത്തില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെങ്കിലും നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ആശങ്കപ്പെടേണ്ടതില്ല. അതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ അനുയോജ്യമായ കാലാവസ്ഥയില്‍ പെട്ടെന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. കൂടാതെ വെള്ളപ്പൊക്കം ഉണ്ടാവാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം.
കഴിഞ്ഞ 100 വര്‍ഷത്തെ ജലമൊഴുക്ക് വിശകലനം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടി ഓരോ പ്രദേശങ്ങളിലും സ്വീകരിക്കണം. പാത കടന്നുപോകുന്ന ഉയര്‍ന്ന തിട്ടയും പാലങ്ങളും നീരൊഴുക്കിനെ തടഞ്ഞുനിര്‍ത്തും. വെള്ളപ്പൊക്കം ഇല്ലാതാക്കാന്‍ ഈ വെള്ളം ഒഴുക്കിക്കളയേണ്ടിവരും. അതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ പാതയുടെ ഇരുഭാഗത്തുമായി നീണ്ട കനാലുകള്‍ കുഴിക്കേണ്ടിവരും. സംസ്ഥാനത്തിന്റെ പൊതുവേ ദുര്‍ബലമായ പരിസ്ഥിതിക്ക് പദ്ധതി ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതങ്ങളെക്കുറിച്ച് പറയുന്ന സ്ഥലത്താണ് ഈ വിവരണങ്ങളുള്ളത്.

530 കിലോമീറ്ററാണ് സില്‍വര്‍ ലൈനിന്റെ ആകെ ദൂരം. ഇത്രയും നീളത്തില്‍ പാത നിര്‍മിക്കുന്നതിന് വന്‍തോതില്‍ കല്ലും മണ്ണും ആവശ്യമാണ്. ഇതെല്ലാം എവിടെനിന്ന് ലഭിക്കുമെന്നത് തുടക്കത്തിലേ ഉയരുന്ന ചോദ്യമാണ്. ഡിപിആറിലും ഇതിന് ഉത്തരമില്ല. ക്വാറികള്‍ക്കുള്ള നിയന്ത്രണങ്ങളും പരിസ്ഥിതി സംബന്ധിച്ച അമിതപ്രചാരണങ്ങളും നിലനില്‍ക്കുന്ന കേരളത്തില്‍ ഈയൊരു പ്രശ്നം പരിഹരിക്കുന്നതിന് ജനപ്രതിനിധികളെ സംഘടിപ്പിച്ച് ഒന്നിച്ചു നീങ്ങണം.
പാതയുടെ 60 ലേറെ ശതമാനവും ഉയര്‍ന്ന തിട്ടയിലൂടെയാവും യാത്ര. ചിലസ്ഥലങ്ങളില്‍ ഈ തിട്ടയുടെ ഉയരം എട്ടുമീറ്ററാണ്. എന്നാല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഇത് രണ്ടുമീറ്ററായിരിക്കും. ഈ തിട്ട മൂലമുണ്ടാവുന്ന സമ്മര്‍ദം മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇതുമുന്‍കൂട്ടി കണ്ട് വേണം നിര്‍മാണം മുന്നോട്ടുപോവാനെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ചിരുന്ന പ്രധാന ആശങ്ക പരിസ്ഥിതി പ്രശ്നമായിരുന്നു. അതു ശരിവയ്ക്കുന്ന നിഗമനങ്ങള്‍ ഡിപിആറിലുണ്ട്. എന്നാല്‍ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറയാതെ സംശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുകയാണ് ഡിപിആറില്‍.
സര്‍ക്കാരിന്റെ അമിത ആത്മവിശ്വാസത്തോടൊപ്പം ആശങ്കപങ്കുവയ്ക്കുകയും ചെയ്യുന്നു ഡിപിആര്‍. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളും ഗൂഗിള്‍ മാപ്പും ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വിശദമായി കൊടുത്തിട്ടുണ്ട്. പദ്ധതിക്കായി തീരദേശ മേഖലയാണ് ആദ്യം പരിഗണിച്ചിരുന്നത്. ജനവാസമേഖലയും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചു. ഉദ്ദേശിച്ച വേഗത നിലനിര്‍ത്താന്‍ വളവില്ലാത്ത പാതയ്ക്ക് മുന്‍ഗണന നല്കി. സംസ്ഥാനത്ത് നിലവിലുള്ള റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങള്‍ കേരളത്തിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും അപര്യാപ്തമാണ്. തൊട്ടടുത്ത കര്‍ണാടകയിലും തമിഴ്നാട്ടിലും ഉള്ളതിനെക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ സഞ്ചാരവേഗത കേരളത്തില്‍ കുറവാണെന്നും പദ്ധതിയുടെ ആവശ്യകത ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
പദ്ധതിയുടെ സാമൂഹിക ആഘാതം സംബന്ധിച്ച പഠനം അടക്കം ഇനി വരാനുണ്ട്. അടയാളക്കല്ലിടല്‍ പുരോഗമിക്കുമ്പോഴും പലഭാഗങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ചിലസ്ഥലങ്ങളില്‍ ബലപ്രയോഗം സംഘര്‍ഷത്തിലും കലാശിച്ചിട്ടുണ്ട്. കല്ലിളക്കി മാറ്റിയ സംഭവത്തില്‍ പലയിടത്തും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡിപിആര്‍ അശാസ്ത്രീയവും തട്ടിക്കൂട്ടിയതുമായ റിപ്പോര്‍ട്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications