Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രെഡും കോൺഫ്ലക്സുമൊന്നും ഇഷ്ടമല്ല; ബ്രേക്ക്ഫാസ്റ്റിന് യൂസഫലിക്ക് ഇഷ്ടം ഈ വിഭവങ്ങൾ..

എത്രയോ മനുഷ്യർക്ക് തണലായ മനുഷ്യനാണ് യൂസഫലി, തൊട്ടതെല്ലാം വിജയിത്തിലെത്തിക്കുമ്പോഴും തനിക്ക് ചുറ്റുമുള്ള മനുഷ്യരോട് എപ്പോഴും കരുണ കാണിച്ച മനുഷ്യൻ കൂടിയാണ് അദ്ദഹം. കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഇന്ന് കാണുന്നതെല്ലാം സ്വന്തമാക്കിയത്.

അബുദാബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടം 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾക്ക് ഉൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ള 9,000 ലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ലുലു ​ഗ്രൂപ്പ് എന്ന സ്ഥാപനം മുന്നോടുനയിക്കുന്ന ശക്തിയാണ് അദ്ദേഹം.

YUSUFAFLI

സമ്പത്ത് കുന്നുകൂടുമ്പോഴും വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. ഇപ്പോൾ തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദഹം. താൻ ഈ പുറത്ത് ഹോട്ടലുകളിലൊക്കെ പോകുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ബ്രേക്ക് ഫാസ്റ്റിനാണെന്നും തനിക്ക് ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ്, കോൺഫ്‌ളക്സ് മിൽക്ക്, ചീസ് അതൊന്നും പറ്റില്ലൊന്നും കാലത്ത് പുട്ടും പഴവും ഇഡലിയുമൊക്കെയാണ് ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി,

'' ഞാൻ ഈ പുറത്ത് ഹോട്ടലുകളിലൊക്കെ പോകുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ബ്രേക്ക് ഫാസ്റ്റിനാണ്. എനിക്ക് ബ്രേക്ക് ഫാസ്റ്റ് ബ്രെഡ്, കോൺഫ്‌ളക്സ് മിൽക്ക്, ചീസ് അതൊന്നും എനിക്ക് പറ്റില്ല. കാലത്ത് പുട്ടും പഴവും അല്ലെങ്കിൽ ഇഡലി. ഇന്ന് കാലത്ത് എന്റെ ബ്രേക്ക് ഫാസ്റ്റ് ഒരു ഇഡലി സാമ്പാർ, സാമ്പറിൽ ഒരുപാട് പച്ചക്കറി ഉണ്ടാവും. ആ പച്ചക്കറി കുറേ തിന്നും.

ഉപ്പ് മാവ് ഒക്കെ ഇഷ്മാണ്. ഞാൻ ഇറ്റലിയിൽ പോയപ്പോൾ ഒരു മലയാളി ഷോപ്പ് ഉണ്ട്. അവർ എനിക്ക് പുട്ടൊക്കെ ഉണ്ടാക്കി തന്നു. അതെനിക്ക് സന്തോഷമായി. അതൊരു ഹാബിറ്റായിരിക്കാം. എന്ന് വെച്ച് പുറത്തുപോയിട്ട് കഴിക്കില്ലാന്നല്ല.

അല്ലെങ്കിൽ എന്റെ സഹപ്രവർത്തകർ അവരുടെ വീട്ടിൽ നിന്ന് പുട്ടൊക്കെ ഉണ്ടാക്കി കൊണ്ടുവരും. ഞാനത് കഴിക്കും, അവർക്കും സന്തോഷമാകും. ഞാൻ വിയറ്റനാമിൽ പോയപ്പോൾ അവിടത്തെ മാനേജർ വീട്ടിൽ നിന്ന് പുട്ടൊക്കെ ഉണ്ടാക്കി കൊണ്ടുവന്നു. എനിക്ക് വളരെ സന്തോഷമായി, അദ്ദേഹം പറഞ്ഞു.

അതേ സമയം മുടി കൊഴിഞ്ഞ് തുടങ്ങിയപ്പോൾ റീ പ്ലാന്റ് ചെയ്യണമെന്ന് ഒരാ​ഗ്രഹമുണ്ടായിരുന്നുവെന്നും അന്ന് അതിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു, അപ്പോഴാണ് ഹെലികോപ്റ്റർ അപകടം ഉണ്ടാകുന്നത്. പിന്നീട് കോവിഡ് വന്ന് എല്ലാ പ്ലാനും പൊളിഞ്ഞുവെന്നുംയൂസഫലി, പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+