കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൗദിയില്‍ വീണ്ടും കര്‍ഫ്യൂ'; ജനങ്ങളുടെ പെരുമാറ്റം അനുസരിച്ചാകും തീരുമാനമെന്ന്‌ ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

ജിദ്ദ: സൗദിയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടി വരുമോയെന്നത്‌ ജനങ്ങളുടെ പെരുമാറ്റം അനുസരിച്ചായിരിക്കുമെന്ന്‌ ആഭ്യന്തര മന്ത്രാലയം. കൊവിഡ്‌ കേസുകള്‍ രാജ്യത്ത്‌ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ്‌ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌. ജനങ്ങള്‍ കൊവിഡ്‌ ചട്ടങ്ങള്‍ ലംഘിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അത്‌ കൊണ്ടാണ്‌ കാര്യങ്ങള്‍ ജനങ്ങളുടെ കയ്യിലാണെന്ന്‌ പറയുന്നത്‌. സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബദ്ധപ്പെട്ട വകുപ്പുകള്‍ കൊവിഡ്‌ സ്ഥിതിഗതികള്‍ സസൂക്ഷ്‌മം നിരീക്ഷിച്ച്‌ വരികയാണ്‌.

രാജ്യത്ത്‌ ആവശ്യമെന്ന്‌ തോന്നിയാല്‍ കര്‍ഫ്യൂ നടപ്പാക്കുമെന്നും മന്ത്രാലയ വക്താവ്‌ കേണല്‍ തലാല്‍ അല്‍ശല്‍ഹൂബ്‌ പറഞ്ഞു. ഒരാഴ്‌ച്ചക്കുള്ളില്‍ 31,868 കൊവിഡ്‌ മുന്‍കരുതല്‍ ചട്ടലംഘനങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കൊവിഡ്‌ മുന്‍കരുതല്‍ നിയലംഗനങ്ങള്‍ 72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്‌.

saudi

പൊതുജനാരോഗ്യം സംരക്ഷിക്കാനും കൊവിഡ്‌ വ്യാപനം തടയാനും നിരവധി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. കൊവിഡുമായി ബന്ധപ്പെട്ട്‌ പരിഭ്രോന്തിയുണ്ടാക്കുന്ന അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനേയും അദ്ദേഹമ രൂക്ഷമായി വിമര്‍ശിച്ചു. നടപടിക്രമങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സൗദിയില്‍ കൊവിഡ്‌ വാക്‌സിനേഷന്‍ കുത്തിവെയ്‌പ്പ്‌ പുരോഗമിക്കുകയാണ്‌. കൊൈവിഡ്‌ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കാനായാല്‍ രാജ്യത്ത്‌ സെപ്‌റ്റംബറോടെ കൊവിഡ്‌ നിയന്ത്രണങ്ങള്‍ ഒവിവാക്കാന്‍ സാധിക്കുമെന്ന്‌ നേരത്തെ സൗദി ഭരണകൂടം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 2021 വര്‍ഷം നൂന്നാം പാദത്തില്‍ കൊവിഡിന്റ പശ്ചാത്തലത്തില്‍ രാജ്യത്ത്‌ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ സാധിക്കുമെന്നായിരുന്നു ഭരണകൂടത്തിന്റെ കണക്ക്‌ കൂട്ടല്‍. എന്നാല്‍ രാജ്യത്ത്‌ വീണ്ടും കൊവിഡ്‌ കോസുകള്‍ ഉയരുന്നത്‌ ഭരണകൂടത്തെ ആശങ്കയിലാക്കുന്നുണ്ട്‌.

English summary
covid 19;curfew is depend on people behavior says Saudi home ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X