'മമ്മൂട്ടി ഒരേ ടൈപ്പ് ചിത്രങ്ങൾ ചെയ്‌തു, നിർമ്മാതാക്കൾ എല്ലാം മാറിനടന്നു, ഒടുവിൽ ന്യൂഡൽഹി വന്നു'; ജോയ് തോമസ്
മലയാളത്തിലെ മികച്ച നിർമ്മാതാക്കളിൽ ഒരാളായൊരുന്നു ജൂബിലി പ്രൊഡക്ഷൻസിന്റെ ജോയ് തോമസ്. മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഉൾപ്പെടെ മലയാളത്തിലെ സൂപ്പർതാരങ്ങളുടെ കരിയറിൽ നിർണായകമായ പല ഹിറ്റുകളും സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനി കൂടിയായിരുന്നു ജൂബിലി. ഇപ്പോഴിതാ ജോയ് തോമസ് മമ്മൂട്ടിയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും മനസ് തുറക്കുകയാണ്. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ.
ജോയ് തോമസിന്റെ വാക്കുകൾ
മമ്മൂട്ടിക്കും മോഹൻലാലിനും പഴയതൊക്കെ മനസ്സിലുണ്ട്. അവർ പറയേണ്ട കാര്യമൊന്നുമില്ല. അവർ ആദ്യകാലങ്ങളിലൊക്കെ അവർ ഓർക്കുമ്പോഴത്തേക്കും അവർക്ക് മനസിലുണ്ട്. അതുകൊണ്ടാണല്ലോ രണ്ടുപേരും കൂടെ എന്നെ ആദരിച്ചത്. കാരണം ഒരു പരിപാടിയിൽ അനൗൺസ് ചെയ്‌തത് മമ്മൂട്ടി ഷാൾ അണിയിക്കും എന്നാണ്. അപ്പോൾ മോഹൻലാലും എഴുന്നേറ്റ് വന്നു പറഞ്ഞു, ഞാനും കൂടെ ചെയ്യാം എന്ന് പറഞ്ഞു.

അങ്ങനെ രണ്ടുപേരും കൂടെ ചെയ്‌തു. അപ്പോൾ അത് മനസ്സിൽ അവരുടെ ഇടയിലുള്ള സ്നേഹം കൊണ്ടാണല്ലോ അവർ ചെയ്‌തത്. അതിൽ നമുക്ക് നന്ദിയുണ്ട്. പിന്നെ ലാൽ ആണേലും, കൂടുതലും മമ്മൂട്ടിയായിട്ടാണ് നമുക്ക് കൂടുതൽ ടച്ച്. പക്ഷേ ലാൽ കാണുമ്പോൾ സന്തോഷമാണ്. നമ്മൾ കൂടുതൽ അടുപ്പം എന്ന് വെച്ചാൽ, നമ്മൾ എപ്പോഴും ഫാമിലി റിലേഷൻ എന്ന് പറയുന്നത് മമ്മൂട്ടിയുമായാണ്. പിന്നെ എന്റെ പിള്ളേരും മമ്മൂട്ടിയുടെ പിള്ളേരും വളരെ സുഹൃത്തുക്കളാണ്. അവർ എന്നും കോൺടാക്‌ട് ചെയ്യുന്ന ആൾക്കാരാണ്.
ഇപ്പോൾ അത്യാവശ്യത്തിന് വിളിക്കും. അവർക്ക് ഇപ്പോൾ വളരെ തിരക്കുള്ള ആൾക്കാരാണ്. അവരുടെ ആ കഴിവ് കൊണ്ടാണ് അവർ വന്നത്. നമ്മൾ വളർത്തിയ കുഞ്ഞാണെന്ന്, നമ്മൾ വെറുതെ കുഞ്ഞെന്ന് നമുക്ക് അവകാശപ്പെടാൻ പറ്റില്ല. കാരണം അവരുടെ കഴിവ്, അവരുടെ ഈ മമ്മൂട്ടിയും മോഹൻലാലും എന്ന് പറയുന്നത്, നമ്മൾ പറയുകയാണെങ്കിൽ, ലോകത്തിലെ തന്നെ ഏറ്റവും നല്ല നടന്മാരാണ്.
ന്യൂഡൽഹി എന്ന പടം വ്യത്യസ്‌തമായിരുന്നു. അന്ന് മമ്മൂട്ടി കുറെ ഒരുപോലെയുള്ള ടൈപ്പ് ചിത്രങ്ങൾ ചെയ്‌തു, കുട്ടി-പെട്ടി എന്ന് വിളിച്ചിരുന്ന. നമ്മൾ മമ്മൂട്ടിയെ വെച്ച് ഒരുപാട് ചിത്രങ്ങൾ, നമുക്ക് നല്ല ഇൻകം കിട്ടിയിട്ടുണ്ട്. അപ്പോൾ ഒരു മോശമായ ഒരു അവസരം നമ്മൾ വിട്ടിട്ട് പോകുന്നത് ശരിയല്ലല്ലോ. അങ്ങനെ ഒരു ചിന്താഗതി എനിക്ക് വന്നു. അപ്പോൾ അങ്ങനെ വന്നപ്പോൾ എന്ത് വന്നാലും ഇറക്കുക തന്നെ. ഒരു ചിത്രം എടുത്തു നോക്കാം നഷ്‌ടം വന്നാലും സാരമില്ല.
അതാണ് ഏറ്റവും വലിയഭാഗ്യം, അതാണ് ആ ദൈവം, ഏറ്റവും വലിയ ജൂബിലിക്ക് പേരുണ്ടാക്കി തന്നത് ന്യൂഡൽഹി എന്ന് പറയുന്ന ചിത്രമാണ്. അപ്പോൾ ഡെന്നിസ് ജോസഫിനും ജോഷിക്കും അതിന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ എന്തായാലും, എന്നാലും എടുക്കാൻ ഒരാൾ വേണമല്ലോ. അപ്പോൾ മമ്മുട്ടിയെ കണ്ടാൽ പഴയ പ്രൊഡ്യൂസേഴ്‌സ് എല്ലാം തന്നെ മാറിപ്പോവുകയും ഒക്കെ ചെയ്യുന്ന ഒരു അവസരമായിരുന്നു.
അന്ന് മമ്മുട്ടിയൊക്കെ മാക്‌സിമം ചിത്രങ്ങൾ അഭിനയിക്കുമായിരുന്നു. ഒരു വർഷം 20 ഓളം, അങ്ങനെയൊക്കെ 20, 25 ഓളം, 30 ഓളം ഒക്കെ റിലീസ് ചെയ്യുന്നത് കണ്ടു. അപ്പോൾ രാവും പകലും മുഴുവൻ ഇരുന്ന് അഭിനയിക്കുന്ന ഒരു കാര്യം. അപ്പോൾ അങ്ങനെ വന്നപ്പോൾ ചിലത്, പിന്നെ അന്ന് വരുന്ന പടങ്ങൾ ഒന്നും റിജെക്റ്റ് ചെയ്യാനായിട്ട് ഇവർക്ക് പറ്റത്തില്ല. അത്രയ്ക്ക് ഒരു സൂപ്പർസ്റ്റാറുകൾ ആയിട്ടില്ല അവർ.
അപ്പോൾ അന്നേരം വരുന്നതെല്ലാം എടുക്കും. അത് ചില അപാകതകൾ ഉണ്ടായി. ചില പ്രൊഡ്യൂസേഴ്‌സിന്റെ അല്ലെങ്കിൽ പിന്നെ രണ്ടുപേരുടെയും കൂടെ സമയം മോശം ആയിരിക്കാം. അങ്ങനെയൊക്കെ വന്നപ്പോഴത്തേക്കും ഭയങ്കരമായിട്ട് മോശമായിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നു. ആൾക്കാർക്ക് മമ്മുട്ടിയെ ഭയങ്കരമായിട്ട് റിജെക്റ്റ് ചെയ്‌ത ഒരു കാലഘട്ടമായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് പുള്ളി വന്നില്ലേ? ഇപ്പോൾ ആരാ?
ഇന്ത്യയിൽ തന്നെ എത്ര, നമ്മുടെ നാഷണൽ അവാർഡ് കിട്ടി. പക്ഷേ അതൊക്കെ അവരുടെ കഴിവാണ്. മമ്മുട്ടിയും മോഹൻലാലും എന്ന് പറയുന്നത് ഒരു കഥാപാത്രം, മോഹൻലാൽ പിന്നെ ചിരിച്ച് സന്തോഷിച്ചിരിക്കും. സ്‌റ്റാർട്ട് ക്യാമറ ആക്ഷൻ എന്ന് പറഞ്ഞാൽ പെട്ടെന്ന് ആ കഥാപാത്രം പുള്ളിയുടെ ദേഹത്തേക്ക് കയറുന്ന പോലെ.
മമ്മുട്ടിയും അതുപോലെ. പുള്ളിക്ക് ഇച്ചിരി ഈ കളിതമാശകൾ കുറവാണ്. പക്ഷേ ആ സീൻ വരുമ്പോൾ പുള്ളി അതിന്റെ ആ ക്യാരക്‌ടർ ആയിട്ട് മാറും. അതാണല്ലോ പുള്ളി ഓരോ ചിത്രത്തിനും ഓരോ രൂപവും ഭാവങ്ങളും ഒക്കെ ചെയ്യുന്നത്. അപ്പോൾ അവർ ചിന്തിക്കുകയാണ്, പഠിച്ച് മനസ്സിൽ ഇരുത്തിയാണ് ചെയ്യുന്നത്. രണ്ടുപേരും.




Click it and Unblock the Notifications
