Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യ മാധവനെ ദിലീപ് ഡിവോഴ്സ് ചെയ്താൽ ഈ പ്രശ്നം തീരും..പെണ്ണൊരുമ്പെട്ടാൽ';സജി നന്ത്യാട്ട്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ തുടക്കം മുതൽ പിന്തുണക്കുന്ന വ്യക്തിയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. കേസിൽ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്നും കേസിന് പിന്നിൽ ഒരു ലോബി തന്നെ പ്രവർത്തിച്ചിട്ടുണ്ടെന്നും പറയുകയാണ് ഇപ്പോൾ സജി. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ദിലീപ് പുണ്യവാളൻ ആണെന്നോ അല്ലെങ്കിൽ ഹരിചന്ദ്രൻ ആണെന്നൊന്നും ഞാൻ പറയത്തില്ല. മനുഷ്യരാണ്. പക്ഷേ ദിലീപ് ഈ കേസിൽ ഇല്ല. ഇത് ദിലീപിനിട്ട് അങ്ങോട്ട് ക്വട്ടേഷൻ കൊടുത്ത കേസാണ്. ഇതിന് പിന്നിലൊരു ലോബിയുണ്ട്. ആ ലോബിക്കുള്ളിൽ നന്നായി പൈസയും മുടക്കുന്നുണ്ട്. ദിലീപിനെ ഇല്ലാതാക്കണം എന്നുള്ളതാണ് അജണ്ട. അവർ അതിനകത്ത് വിജയിച്ചിട്ടുണ്ട്. ദിലീപിൻ്റെ കരിയർ പോയില്ലേ. ദിലീപിനെ നശിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

dileepnews-

ഈ പ്രശ്നം തീരണമെങ്കിൽ ദിലീപ് കാവ്യ മാധവനെ ഡിവോഴ്സ് ചെയ്യണം.പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കേട്ടിട്ടുണ്ടോ? ദിലീപിനെതിരെ ഒരു കടുകുമണിയോളം തെളിവ് പോലുമില്ല. കേരളത്തിലെ അക്കാദമിക സമൂഹം മുഴുവൻ വിധി പഠിച്ചതാണ്. ബധിരരേയും മൂകരേയും വരെ അവർ സാക്ഷികളാക്കി. വിധി മൊത്തെ വായിച്ചപ്പോൾ ആളുകൾക്ക് കാര്യം മനസിലായി.

റിപ്പോർട്ടർ ചാനലിലെ റോഷി പാലിൻ്റെ ഒളികാമറ നാടകമൊക്കെ ജനം തിരിച്ചറിഞ്ഞതാണ്. അതോടെ ചാനലും റിപ്പോർട്ടറും ഓടി. അവരുടെ ചാനലിൽ ഒരു പെണ്‍കുട്ടി പരാതി പറഞ്ഞല്ലോ, അതിനെക്കുറിച്ച് ഒന്നും എഴുതിയില്ലല്ലോ. അപ്പോൾ ഇവരൊന്നും നിഷ്പക്ഷരല്ല. നമ്മുടെ കാലിലെ മന്ത് മൂടിയിട്ട് മറ്റുള്ളവൻ്റെ കാലിലെ മന്ത് തിരഞ്ഞ് പോകുകയാണ്.

ദിലീപ് എന്റെ അമ്മാച്ചന്റെ മോനൊന്നുമല്ല. കോടതിയിൽ ഇരിക്കുന്നവർ പൊട്ടന്മാരാണോ ? തെളിവ് കൊണ്ട് കൊടുക്കണമായിരുന്നു. റിപ്പോർട്ടർ ചാനൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ കരകയറ്റിയത് ഞങ്ങളാണ്. ഞങ്ങളാണ് ദിവസവും ചർച്ചക്കിരുന്ന് ഈ വിഷയത്തിൽ . അന്ന് ഓണ്‍ലൈനിൽ മാത്രമേ റിപ്പോർട്ടർ ചാനലുള്ളൂ.

റിപ്പോർട്ടർ ചാനൽ ഇതുകൊണ്ട് എത്രകാലം ജീവിച്ചു. യഥാർത്ഥത്തിൽ അവർ ദിലീപ് ഈ ചാനലിൻ്റെ ഐശ്വര്യം എന്ന് ബോഡ് വെക്കണം. റോഷിപാൽ നീതിമാനാണെങ്കിൽ മരംമുറി ചാനലിൽ നിന്നും രാജിവെച്ച് പോകട്ടെ.
ഇതൊക്കെ ചുമ്മാ ഒരുമാതിരി പുസ്തകം വിൽക്കാൻ വേണ്ടിയിട്ടുള്ള പണിയല്ലേ.

കേരളത്തിലെ അഴിമതിയും മറ്റ് പ്രശ്മങ്ങളൊന്നും പുസ്തകമാക്കിയാൽ ആരും വാങ്ങില്ല. പുസ്തകം ആരെങ്കിലും വാങ്ങണമെങ്കിൽ ദിലീപിൻ്റെ പേര് വെയ്ക്കണം. റോഷിപാൽ മണ്ടനല്ലല്ലോ',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+