തൃഷ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമോ? മധുരയിലെ പോസ്റ്ററിന് പിന്നാലെ, മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രം

തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തൃഷ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുന്നു എന്ന കിംവദന്തികള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ കരാര്‍ ഒപ്പുവച്ച സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ബ്രേക്ക് എടുക്കുമെന്നാണ് നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പുതിയ വാര്‍ത്തകള്‍. എന്നാല്‍ നടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യുഎഇ പ്ലാന്‍ വിജയം; സൗദി അറേബ്യ പിന്നാലെ, ചൈനീസ് ടാങ്കറുകള്‍ കടലില്‍ കാത്തുനില്‍ക്കുന്നു
യുഎഇ പ്ലാന്‍ വിജയം; സൗദി അറേബ്യ പിന്നാലെ, ചൈനീസ് ടാങ്കറുകള്‍ കടലില്‍ കാത്തുനില്‍ക്കുന്നു

സിനിമാ നിര്‍മാണ രംഗത്തേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടിയാണ് അഭിനയം തല്‍ക്കാലം നിര്‍ത്തുന്നത് എന്നാണ് വാര്‍ത്തകളിലെ സൂചന. ഇത് ശരിയാണെങ്കില്‍ നടിയുടെ പുതിയ ചുവടുവെപ്പ് ആയിരിക്കുമിത്. രണ്ട് പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമാണ് തൃഷ. അടുത്ത കാലത്ത് അവര്‍ തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിക്കുന്നത്.

trisha krishnan movie actress

തൃഷ പുതിയ ആരാധക കൂട്ടായ്മ രൂപീകരിക്കുന്നു എന്ന് മധുരയില്‍ അടുത്തിടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒമ്പത് പേരുടെ ഫോട്ടോകളും പോസ്റ്ററിലുണ്ടായിരുന്നു. എന്നാല്‍ നടി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത വരുന്നത്. തൃഷ രാഷ്ട്രീയത്തില്‍ സജീവമായേക്കുമെന്ന അഭ്യൂഹങ്ങളും വന്നിരുന്നു.

സ്വര്‍ണം ക്ഷീണത്തില്‍; വന്‍ കുതിപ്പ് ഇല്ല, ഹോര്‍മുസ് പണി തന്നു, ഇന്നത്തെ പവന്‍, ഗ്രാം വില
സ്വര്‍ണം ക്ഷീണത്തില്‍; വന്‍ കുതിപ്പ് ഇല്ല, ഹോര്‍മുസ് പണി തന്നു, ഇന്നത്തെ പവന്‍, ഗ്രാം വില

നടന്‍ വിജയ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായ പിന്നാലെ തൃഷയുടെ ഇടപെടല്‍ ചര്‍ച്ചയായിരുന്നു. വിജയിയെ അഭിനന്ദിക്കാന്‍ അവര്‍ വിജയുടെ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലും തൃഷ എത്തി. കഴിഞ്ഞ ദിവസം സ്വാതന്ത്രദിനത്തില്‍ വിജയ് സല്യൂട്ട് സ്വീകരിക്കവെ മുന്‍ നിരയില്‍ തന്നെ തൃഷക്ക് ഇരിപ്പിടം ലഭിച്ചതിനെതിരെ ഡിഎംകെ മുഖപത്രം രംഗത്തുവരികയും ചെയ്തു.

തൃഷക്കെതിരായ പദപ്രയേഗം നടത്തി എന്ന് ആരോപിച്ചുള്ള പരാതിയിലാണ് തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവും നടനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി തമിഴ്മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ തൃഷ ഇടംപിടിക്കുന്നുണ്ട്. രാഷ്ട്രീയപരമായും സിനിമാ വാര്‍ത്തകളിലും തൃഷ നിറയുന്നുണ്ട്. മരണം വരെ അഭിനയ രംഗത്തുണ്ടാകുമെന്ന് തൃഷ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഒമാന്‍ സൗഹൃദ രാജ്യം; എന്നിട്ടും ട്രംപ് എന്തിന് ബോംബ് ഭീഷണി മുഴക്കി, ആര്‍ക്കും കീഴടങ്ങാത്ത നിലപാട്
ഒമാന്‍ സൗഹൃദ രാജ്യം; എന്നിട്ടും ട്രംപ് എന്തിന് ബോംബ് ഭീഷണി മുഴക്കി, ആര്‍ക്കും കീഴടങ്ങാത്ത നിലപാട്

വിജയ് ഒഴിഞ്ഞ തൃച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തൃഷ മല്‍സരിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. അതേസമയം, അരവിന്ദ് സ്വാമിക്കൊപ്പമുള്ള ചിത്രമാണ് തൃഷയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ചിരഞ്ജീവിക്കൊപ്പമുള്ള വിശ്വംഭര എന്ന തെലുങ്ക് സിനിമയും വരാനുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള റാം എന്ന ചിത്രത്തിലും തൃഷ വേഷമിടുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ മൂവി ആയ റാം ഏറെ കാലമായി ചിത്രീകരണം നടക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+