ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാന്‍ പോലീസ് അനുവദിച്ചില്ല
ദില്ലി: പിന്നോട്ട് നടന്ന് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാന്‍ ശ്രമിച്ച ഹരിയാനക്കാരന് ഡല്‍ഹി പോലീസ് അനുവാദം നല്‍കിയില്ല.
ഇരുപത്തിനാല് മണിക്കൂര്‍ പിന്നോട്ട് നടന്ന് ലോകറിക്കോര്‍ഡ് സ്ഥാപിക്കുകയായിരുന്നു നാല്പത്തെട്ടുകാരമായ രത്തന്‍ദേവ് ജങ്ക്രയുടെ ലക്ഷ്യം. തലസ്ഥാനനഗരിയുടെ ഹൃദയഭാഗമായ കൊണോട്ട് പ്ലേസ് ആണ് തന്റെ അപൂര്‍വഉദ്യമത്തിന് പറ്റിയ സ്ഥലമായി ജങ്ക്ര തിരഞ്ഞെടുത്തത്. പക്ഷേ അഞ്ചോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ലെന്ന നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട് പോലീസ് അതിന് അനുവാദം കൊടുത്തില്ല.
തുടര്‍ച്ചയായി ഇതുവരെ ആരും 24 മണിക്കൂര്‍ സഞ്ചരിച്ചിട്ടില്ലെന്നാണ് ജങ്ക്ര അവകാശപ്പെടുന്നത്.
നേരത്തെ ഹിസാറില്‍ നിന്നും രാജ്ഘട്ടിലേക്ക് 48 മണിക്കൂറും 20 മിനുറ്റും കൊണ്ട് 174 കിലോമീറ്റര്‍ പിന്നോട്ട് നടന്ന് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിട്ടുണ്ട് ജങ്ക്ര. 174 കിലോമീറ്റര്‍ നടക്കാന്‍ ഒരു ഇടവേള മാത്രമേ ജങ്ക്രയെടുത്തുള്ളൂ. 21 മണിക്കൂറും 40 മിനുറ്റും കൊണ്ട് 164 കിലോമീറ്റര്‍ പിന്നോട്ട് നടന്ന് ജങ്ക്ര മറ്റൊരു റിക്കോര്‍ഡും സ്ഥാപിച്ചിരുന്നു.
തന്റെ പുതിയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ആദ്യം ഇന്ത്യാ ഗേറ്റാണ് ജങ്ക്ര തിരഞ്ഞെടുത്തത്. പക്ഷേ അവിടെയും അധികൃതരുടെ അനുവാദം കിട്ടിയില്ല.
ധാരാളം പേര്‍ക്ക ്കാണാമെന്നതുകൊണ്ട് ഒരു പ്രധാനസ്ഥലത്തുവെച്ചു തന്നെ പിന്നോട്ട് നടക്കണമെന്നാണ് ജങ്ക്രയുടെ ആഗ്രഹം. സാമ്പത്തി ക ബുദ്ധിമുട്ടുകള്‍ കാരണം മറ്റേതെങ്കിലും വന്‍നഗരത്തില്‍ പോകാനും ജങ്ക്രക്ക് സാധിക്കുന്നില്ല.
കഴിഞ്ഞ വര്‍ഷം മെയില്‍ ലണ്ടനിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ജങ്ക്രയെ ഗിന്നസ് ക്ഷണിച്ചിരുന്നു. പക്ഷേ ജങ്ക്രക്ക് വിമാനടിക്കറ്റ്ിനാവശ്യമായ തുക നല്‍കാന്‍ ആരുമുണ്ടായില്ല. ഗിന്നസ് അടുത്ത തവണ ക്ഷണിക്കുമ്പോള്‍ പണം നല്‍കാമെന്ന് ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ്് ചൗതാല വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ആയുര്‍വേദ വൈദ്യനായ ജങ്ക്ര പറയുന്നു.