കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോ-ചീനാ അതിര്‍ത്തി ചര്‍ച്ച തുടങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: പന്ത്രണ്ടാമത് ഇന്ത്യാ-ചീനാ ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് (ജെ ഡബ്ലിയു ജി) ചര്‍ച്ചകള്‍ ദില്ലിയില്‍ വെള്ളിയാഴ്ച തുടങ്ങി. അതിര്‍ത്തി പ്രശ്നവും പ്രസിഡന്റ് കെ ആര്‍ നാരായണന്റെ വരുന്ന ചീനായാത്രയും സംഭാഷണവിഷയങ്ങളാണ്.

ഇരു രാജ്യങ്ങളിലേയും മുതിര്‍ന്ന നേതാക്കളാണ് ഇതില്‍ പങ്കെടുക്കുന്നത്. ചീനയുടെ സംഘത്തെ നയിക്കുന്നത് ഉപ വിദേശകാര്യ മന്ത്രി യാങ് വെങ്ചാങാണ്. 1988 ലാണ് ജെ ഡബ്ലിയു ജി സ്ഥാപിക്കപ്പെട്ടത്. അതിര്‍ത്തി പ്രശ്നങ്ങളില്‍ സമാധാനപരമായ പരിഹാരം കണ്ടെത്താനായിരുന്നു ഇത്.

ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് വിദേശകാര്യ സെക്രട്ടറി ലലിത് മാന്‍സിങാണ്. ഇന്തോ-ചീനാ നയതന്ത്ര ബന്ധത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് കെ ആര്‍ നാരായണന്‍ ചീനയിലേക്ക് പോകുന്നത്. യാത്രയുടെ തീയതികള്‍ ഇനി നിശ്ചയിക്കും.

ഇന്തോ-ചീനാ ബന്ധങ്ങളിലെ മഞ്ഞുകാലം അവസാനിച്ചപ്പോഴാണ് ഈ ചര്‍ച്ചകളെന്നത് ശ്രദ്ധേയമാണ്. 1988 മേയ്യില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണങ്ങളെ സാധൂകരിക്കാന്‍ ഇന്ത്യന്‍ ഉദ്യാഗസ്ഥന്മാര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങളിലൊന്ന് ചീനാ ഭീഷിണി യായിരുന്നു. ഇത് ചീനയ്ക്ക് സംശയത്തിനും നയതന്ത്രബന്ധത്തിലെ അകല്‍ച്ചയ്ക്കും കാരണമാക്കി. പീന്നീട് കഴിഞ്ഞ വര്‍ഷം ജൂണില്‍ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് നടത്തിയ ചീനാ സന്ദര്‍ശനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തിന് വഴിതെളിച്ചത്.

കശ്മീരില്‍ ഇന്ത്യയ്ക്കവകാശപ്പെട്ട 40,000 ചതുര ശ ഹെക്ടര്‍ ഭൂമി ചീന കൈവശപ്പെടുത്തിവെച്ചിട്ടുണ്ടെന്നാണ് ഇന്ത്യയുടെ പക്ഷം. അരുണാചലിലെ പല പ്രദേശങ്ങളും ചീനയുടേതാണെന്ന് ബീജിങും പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X