കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വടകരയില്‍ ലീഗ് - സി ഐ റ്റി യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
കോഴിക്കോട്: വടകരയില്‍ ചെവാഴ്ച രാത്രി മുസ്ലിം ലീഗ് പ്രവര്‍ത്തകരും സി ഐ റ്റി യു പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒട്ടേറെയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് കടകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. വടകരയിലെ അയന്ചേരിയിലാണ് സംഭവം. പരിക്കേറ്റവരില്‍ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൂന്ന് പേരെ വടകര സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ബുധനാഴ്ച കോഴിക്കോട് ഹര്‍ത്താലാചരിക്കുകയാണ്. കടകളടഞ്ഞു കിടക്കുകയാണെങ്കിലും വാഹനങ്ങള്‍ പതിവ് പോലെയോടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.