എഫ് എ സി ടി സ്വകാര്യവത്കരണം: എതിര്‍പ്പ് രൂക്ഷമാവുന്നു
കൊച്ചി: എഫ് എ സി ടിയുടെ 51 ശതമാനം ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നു. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വ്യാവസായികമായി പിന്നിലാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി നായനാരും പ്രതിപക്ഷ നേതാവ് എ കെ ആന്റണിയും ഈ നീക്കത്തിനെതിരെ മുന്നിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുതിയ നീക്കവുമായി മുന്നോട്ട് പോകുമ്പോള്‍ തൊഴിലാളികളും യൂണിയന്‍ നേതാക്കളും ആശങ്കാകുലരാണ്.
സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാര്‍ രൂപീകരിച്ച എഫ് എ സി ടി കമ്മറ്റി സമരത്തിന് തയ്യാറെടുക്കുകയാണ്. ചൊവാഴ്ച നടന്ന 24 മണിക്കൂര്‍ സമരം ഒരു വന്‍ വിജയമായിരുന്നു എന്ന് സംഘാടകര്‍ അവകാശപ്പെട്ടു. അമ്പലമേട്ടിലേയും ഉദ്യോഗമണ്ഡലലിലേയും പോസ്റ്റ് ഓഫീസുകള്‍ പിക്കറ്റ് ചെയ്യപ്പെട്ടു. റാലികളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും ഈ പ്രശ്നത്തില്‍ ഇടപെടണം എന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.