കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശ്ശേരി വായ്പ ഓഹരിയായി മാറ്റില്ലെന്ന് ഹഡ്കോ ചെയര്‍മാന്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഹഡ്കോ അനുവദിച്ച 143.23 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റാന്‍ സാദ്ധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ ഹഡ്കോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി സുരേഷ് നിഷേധിച്ചു.

ഹഡ്കോ പോലുള്ള സ്ഥാപനങ്ങള്‍ വായ്പ അത്ര പെട്ടെന്ന് മാറ്റില്ല എന്ന് അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു. രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെ വരുന്ന ആദ്യത്തെ വിമാനത്താവളായതു കൊണ്ടാണ് 143.23 കോടി രൂപ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് വായ്പയായി നല്‍കിയത്.

2000 മാണ്ട് ആദ്യം മുതലാണ് വായ്പ തിരിച്ചടയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീടത് 2002 ആണ്ടുമുതല്‍ 2013 ആണ്ടു വരെ എന്നാക്കി മാറ്റി. വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളം എന്ന പദവി ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന് കാരണം എന്ന് സുരേഷ് അറിയിച്ചു. യൂസേസ് ഫീ സമ്പ്രദായം നെടുമ്പാശ്ശേരി വിമാനത്താവള സൊസൈറ്റിയെ വായ്പ തിരിച്ചടയ്ക്കാന്‍ സഹായിക്കും എന്നും സുരേഷ് അഭിപ്രായപ്പെട്ടു.

എറണാകുളത്തിനും നെടുമ്പാശ്ശേരിക്കും ഇടയ്ക്ക് ഒരു ആറു വരി പാത നിര്‍മ്മിക്കാന്‍ കേരള റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പൊറേഷന് ഹഡ്കോ 100 കോടി രൂപ വായ്പ കൊടുക്കും. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസിപ്പിക്കുന്നതിന് 60 കോടി രൂപ വായ്പ കൊടുക്കും. വായ്പാ നിരക്ക് കുറയ്ക്കണമെന്ന വിമാനത്താവള ഏജന്‍സിയുടെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്നും സുരേഷ് പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന് 25 കോടി രൂപ തിരുവനന്തപുരം ഏയര്‍പോര്‍ട്ട് വികസന സൊസൈറ്റിക്ക് കൊടുക്കും എന്ന് സുരേഷ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X