കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഫിജിയില്‍ 70 ഇന്ത്യന്‍ വംശജരെ മാറ്റിപാര്‍പ്പിച്ചു
സുവ: ഫിജിയന്‍ തലസ്ഥാനമായ സുവക്കടുത്ത് എഴുപതോളം ഇന്ത്യന്‍ വംശജരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചതായി സൈന്യം പറഞ്ഞു.
സുവക്കടുത്തുള്ള മോനാവെനിയിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള എഴുപതോളം പേരെ ഒരു ക്രിസ്ത്യന്‍ സംഘമാണ് മാറ്റിപാര്‍പ്പിച്ചത്. ഇന്ത്യന്‍ വംശജരെ ഒഴിപ്പിക്കുമ്പോള്‍ സൈന്യം സുരക്ഷ നല്കി.
31 പേരെ ബന്ദികളാക്കിയ ജോര്‍ജ് സ്പെയിറ്റിന്റെ നേതൃത്വത്തിലുള്ള അട്ടിമറി സംഘത്തെ അനുകൂലിക്കുന്ന ഒരു കലാപകാരിയെ ഭയന്നാണ് ഇന്ത്യന്‍ വംശജര്‍ തലസ്ഥാനത്തിനടുത്തുള്ള പ്രദേശത്തു നിന്നും ഒഴിഞ്ഞുപോയത്. ഇയാള്‍ ഇന്ത്യന്‍ വംശജര്‍ താമസിച്ചിരുന്ന സ്ഥലത്തെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു.
ഇന്ത്യന്‍ വംശജരോടുള്ള വിദ്വേഷമാണ് ഫിജിയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെ ബന്ദിയാക്കാന്‍ ജോര്‍ജ് സ്പെയിറ്റിനെ പ്രേരിപ്പിച്ചത്.