കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കെ.എം. ചെറിയാന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
ചെന്നൈ: ഹൃദയശസ്ത്രക്രിയാരംഗത്ത് നല്‍കിയ സംഭാവന മാനിച്ച് ഡോ. കെ.എം. ചെറിയാന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി. മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജാണ് ചെറിയാനെ അവാര്‍ഡ് നല്‍കി ആദരിച്ചത്.
തമിഴ്നാട്ടിലെ എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ആനന്ദകണ്ണന്‍ ചെറിയാന് അവാര്‍ഡ് സമ്മാനിച്ചു. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നിന്ന് 1964-ല്‍ എം.ബി.ബി.എസ്. ഡിഗ്രി എടുത്ത ചെറിയാന് 87-ലെ ആദ്യത്തെ ഇന്തോ-ആസ്ത്രേലിയന്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നേത്രരോഗരംഗത്തെ സംഭാവനകള്‍ക്കുള്ള അവാര്‍ഡ് ശ്രീ കാഞ്ചി കാമകോടി മെഡിക്കല്‍ ട്രസ്ര്രിന്റെ മാനേജിംഗ് ട്രസ്റിയായ ഡോ. കെ.വി. രമണിക്ക് സമ്മാനിച്ചു. ദൃഷ്ടിവൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് അവര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അവാര്‍ഡ്.