റസ്സാക്കിന്റെ ഹാട്രിക്ക് പ്രകടനത്തിന്് മുന്നില്‍ ശ്രീലങ്ക തകര്‍ന്നു
കൊളംബോ: പാകിസ്ഥാന്‍ - ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അബ്ദുര്‍ റസാക്കിന്റെ ഹാട്ട്രിക്ക് പ്രകടനത്തിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നു. 64. 3 ഓവറില്‍ 181 റണ്‍സിന് ശ്രീലങ്കന്‍ ഇന്നിങ്സ് അവസാനിച്ചു.
രമേശ് കലുവിതരന, രംഗാന ഹേരാത്ത്, രവീന്ദ്ര പുഷ്പകുമാര എന്നിവരുടെ വിക്കറ്റുകളാണ് തുടര്‍ച്ചയായുള്ള പന്തുകളില്‍ റസ്സാക്ക് വീഴ്ത്തിയത്. ചായയ്ക്ക് പിരിയുമ്പോള്‍ 153 ന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്ന ശ്രീലങ്കന്‍ ഇന്നിങ്സ് 181 ന് അവസാനിക്കുകയായിരുന്നു.
പരിചയസമ്പന്നനായ അര്‍ജുന രണതുംഗയും മഹേല ജയവര്‍ദ്ധനയും ചേര്‍ന്നുള്ള കൂട്ടുകെട്ട് മാത്രമാണ് നല്ല പ്രകടനം കാഴ്ചവച്ചത്. 116 റണ്‍സാണ് ഇവരുടെ കൂട്ട്കെട്ട് സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ജയവര്‍ദ്ധന 72ും രണതുംഗ 51 റണ്‍സും എടുത്തു.
കളിയുടെ തുടക്കത്തില്‍ വഖാര്‍ യൂനിസ് ശ്രീലങ്കന്‍ മുന്‍ നിര ബാറ്റസ്മാന്മാരെ വലിയ താമസമില്ലാതെ പവലിയനിലേക്ക് മടക്കി അയച്ചു. മാരന്‍ അട്ടപ്പട്ടു (1), റസ്സല്‍ അര്‍ണോള്‍ഡ് (5), അരവിന്ദ ഡി സില്‍വ (4) എന്നിവരുടെ വിക്കറ്റുകളാണ് വഖാര്‍ വീഴ്ത്തിയത്. ഒരു ഘട്ടത്തില്‍ ശ്രീലങ്ക 47ന് നാല് എന്ന നിലയിലായിരുന്നു.
പാകിസ്ഥാന്‍ മറുപടിയായി 23 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടിയിട്ടുണ്ട്. അസര്‍ മഹ്മൂദിനെ റണ്‍സ് എടുക്കുന്നതിന് മുന്‍പ് തന്നെ മുരളീധരന്‍ ക്ലീന്‍ ബൗള്‍ ചെയ്തു പുറത്താക്കി.