കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സ്വയം ഭരണ പ്രമേയം: വിമര്‍ശനമേറുന്നു

  • By Super
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ സ്വയംഭരണ പ്രമേയം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞതിനെ കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ശക്തമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വിമര്‍ശകര്‍ക്കും ഇത് ഒരു അവസരമായി.

ഇന്ത്യയോട് ചായ്വുള്ള രാഷ്ട്രീയക്കാരനായ ഫറൂഖ് അബ്ദുള്ളയോട് പോലും ദില്ലി സര്‍ക്കാര്‍ ഇളവുകള്‍ കാണിക്കാത്ത സ്ഥിതിക്ക് ഫറൂഖ് അബ്ദുള്ള രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് വിഘടനവാദികള്‍ പറഞ്ഞു. കാശ്മീര്‍ സ്വതന്ത്രമാവണമെന്ന അവരുടെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും വിഘടനവാദ ഗ്രൂപ്പുകളുടെ നേതാക്കള്‍ അറിയിച്ചു.

ജൂണ്‍ നാലിലെ സംഭവങ്ങള്‍ (പ്രമേയം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്) മുഖ്യമന്ത്രിയെ സ്വബോധം വീണ്ടു കിട്ടാന്‍ സഹായിക്കം എന്ന് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ ജാവേദ് മിര്‍ അഭിപ്രായപ്പെട്ടു. ദില്ലിയിലെ യജമാന്മാരില്‍ നിന്നും എന്ത് പ്രതീക്ഷിക്കാം എന്ന് ഫറൂഖ് അബ്ദുള്ളയ്ക്ക് ഇപ്പോള്‍ ബോധ്യമായി കഴിഞ്ഞു കാണും എന്നും ജാവേദ് പറഞ്ഞു.

ഹുരിയത്തും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ മുടക്കാന്‍ മാത്രമായിരുന്നു കശ്മീര്‍ സ്വയം ഭരണ പ്രമേയം കൊണ്ടുവന്നത് എന്ന് പീപ്പിള്‍സ് ഡെമോക്രാട്ടിക് പാര്‍ട്ടി (പി ഡി പി) യുടെ മെഹ്ബൂബ മുഫ്തി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X