കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്റെ ഗ്രൂപ്പിസം സര്‍ക്കാരിന് തുണയാവുമെന്ന് മുസ്തഫ

  • By Staff
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസില്‍ കെ.കരുണാകരന്‍ വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണെന്നും അത് സര്‍ക്കാരിനെ സഹായിക്കലാണെന്നും കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ടി.എച്ച്. മുസ്തഫ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിക്കുകയും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട അവസരത്തില്‍ ഗ്രൂപ്പ് കളിക്കൊരുങ്ങുന്നത് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും നശിപ്പിക്കുമെന്ന് മുസ്തഫ പറഞ്ഞു.

താനുള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനുള്ള സമയമല്ല. സര്‍ക്കാരിന്റെ വൈകല്യങ്ങള്‍ ചൂണ്ടികാണിക്കേണ്ട സമയമാണിത്.

വാര്‍ഡ്തലം വരെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ് കരുണാകരന്‍. തന്റെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ് ഒമ്പതിന് യൂത്ത് കോണ്‍ഗ്രസ് സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. കോണ്‍ഗ്രസിനെ നശിപ്പിക്കാനുള്ള നീക്കമാണിത്.

കരുണാകരന്റെ നടപടി ദുര്‍ഭരണം നടത്തുന്ന സര്‍ക്കാരിനെ സഹായിക്കലാണ്. അവര്‍ ശക്തരാവുകയും പ്രതിപക്ഷത്തെ തകര്‍ക്കുകയും ചെയ്യും. ഗ്രൂപ്പ് പ്രവര്‍ത്തനം ഈ നിലയില്‍ തുടര്‍ന്നാല്‍ യു.ഡി.എഫിന്റെ തിരിച്ചുവരവ് അസാധ്യമാകും. തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും യു.ഡി.എഫും പരാജയപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് ഇത്തവണയും ആവര്‍ത്തിക്കും.

കരുണാകരന്‍ മുഖ്യമന്ത്രിയായത് ഗ്രൂപ്പിന്റെ പേരിലല്ല. എന്നാല്‍ രണ്ട് തവണ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് പുറത്തായത് ഗ്രൂപ്പ്കളി കാരണമാണ്.

താനൊരു ഗ്രൂപ്പിലും ഉള്‍പ്പെടുന്നില്ലെന്നും മുസ്തഫ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X