പുരുളിയ ആയുധകേസിലെ പ്രതികളായ റഷ്യക്കാരെ വിട്ടയച്ചു
കല്‍ക്കത്ത: പുരുളിയയില്‍ ആയുധമിറക്കിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന അഞ്ച് റഷ്യക്കാരെ ജൂലൈ 22 ശനിയാഴ്ച്ച മോചിപ്പിച്ചു.
ഇന്ത്യന്‍ വിദേശകാര്യ വകുപ്പും റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുട്ടിനും തമ്മിലുള്ള ധാരണ പ്രകാരമാണ് റഷ്യക്കാരായ പ്രതികളെ മോചിപ്പിച്ചത്.
അലക്സാണ്ടര്‍ ക്ലിച്ചിനെ, ഒലെഗ് ഗയിദാഷ്, ഇഗോര്‍ മോസ്ക്വിറ്റിന്, ഇഗോര്‍ ടിമ്മര്‍മാന്‍, ആന്റിമെങ്കോ ഇയുഗുനി എന്നിവരെയാണ് മോചിപ്പിച്ചത്. ബ്രിട്ടീഷുകാരനായ പീറ്റര്‍ ബ്ലീച്ച് ആണ് ശിക്ഷിക്കപ്പെട്ട മറ്റൊരാള്‍. ബ്ലീച്ചിനെമോചിപ്പിച്ചിട്ടില്ല. 95 മുതല്‍ ഇവര്‍ ജയിലിലാണ്.
റഷ്യക്കാരെ കല്‍ക്കത്ത സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിനുശേഷം റഷ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രണ്ടു കാറിലായി ഇവരെ എംബസി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. തിങ്കളാഴ്ച്ച ഇവരെ റഷ്യയിലേക്ക് കൊണ്ടുപോകും.
1995 ഡിസംബര്‍ 17ന് രാത്രിയില്‍ പുരുളിയയില്‍ ആയുധമിറക്കിയ വിമാനത്തിലെ ജീവനക്കാരായിരുന്നു ഇവര്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ യുദ്ധത്തിന് ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications