കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കശ്മീരില്‍ മലയാളി ജവാന് വെടിയേറ്റ് മരിച്ചു
വടക്കഞ്ചേരി: ജമ്മുകശ്മീരില്‍ മലയാളി ജവാന് വര്‍ഗീസ് (51) വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ചയാണ് ഇതേ കുറിച്ചുള്ള വിവരം വടക്കഞ്ചേരിയിലുള്ള വര്‍ഗീസിന്റെ വീട്ടുകാര്‍ക്ക് ലഭിച്ചത്.
അതിര്‍ത്തി രക്ഷാസേനയില്‍ ഹവില്‍ദാറായ വര്‍ഗീസ് തീവ്രവാദികളുടെ വെടിയേറ്റാണ് മരിച്ചത്. മൃതദേഹം തേനിക്കടുത്ത് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കും. മൃതദേഹം എന്ന് നാട്ടില്‍ എത്തിക്കുമെന്ന് അറിവായിട്ടില്ല.
വടക്കഞ്ചേരി തേനിക്കടുത്ത് രസക്കുളം പുത്തന്‍പുരയ്ക്കല്‍ പരേതനായ മത്തായിയുടെ മകനാണ് വര്‍ഗീസ്. അമ്മ പരേതയായ പെണ്ണമ്മ. ലീലാമ്മയാണ് ഭാര്യ. അനു, ബിനു, ജിനു, എന്നിവര്‍ മക്കള്‍.