Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാനശ്രമം: ഇസ്രായേല്‍ ഇന്ത്യന്‍ പിന്തുണ തേടുന്നു

ദില്ലി: പാലസ്തീന്‍ പ്രശ്നപരിഹാരത്തിനും സമാധാന പുനഃസ്ഥാപനത്തിനും ഇസ്രായേല്‍ ഇന്ത്യയുടെ പിന്തുണ തേടുന്നു. ഇതു സംബന്ധിച്ച് മുതിര്‍ന്ന ഇസ്രായേലി നേതാവും നോബല്‍ സമാധാന സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് ആഗസ്ത് 24 വ്യാഴാഴ്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

സപ്തംബര്‍ 13നു മുമ്പ് പ്രശ്നപരിഹാരമുണ്ടായില്‍ അന്ന് ഏകപക്ഷീയമായി പാലസ്തീന്‍ സ്വതന്ത്രരാഷ്ട്ര പ്രഖ്യാപനം നടത്തുമെന്ന അരാഫത്തിന്റെ അന്ത്യശാസനത്തിനെതിരെ ഇസ്രായേലിന് പിന്തുണ തേടിയല്ല താന്‍ ദില്ലിയിലെത്തിയതെന്ന് പെരസ് പറഞ്ഞു. മറിച്ച് സമാധാനശ്രമങ്ങളെ നിഷ്പക്ഷമായി പിന്തുണക്കണമെന്നാണ് അഭ്യര്‍ത്ഥന. ലോകസമാധാനത്തിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യയുടേത് വളരെ പ്രധാനപ്പെട്ട ശബ്ദമാണെന്നും പെരസ് പറഞ്ഞു.

ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദി ബരാകിന്റെ പ്രത്യേക ദൂതനായിട്ടാണ് ഷിമോണ്‍ പെരസ് ദില്ലിയിലെത്തിയത്. പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് ഈയിടെ ദില്ലിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

രാഷ്ട്രപതി കെ.ആര്‍.നാരായണന്‍, ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനി, വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് എന്നിവരെയും കാണാന്‍ പെരസിനു പരിപാടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+