Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയില്‍ കൊച്ചി സ്തംഭിച്ചു

കൊച്ചി : തോരാമഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായി.പല സ്ഥലങ്ങളിലും മുട്ടോളം വെള്ളമുയര്‍ന്ന് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഗതാഗതം സ്തംഭിച്ചു. ശക്തമായ കാറ്റില്‍ കമ്പികള്‍ പൊട്ടി വീണ് വൈദ്യുതി വിതരണവും തകരാറിലായി.

പല സ്കൂളുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് അധ്യയനം മുടങ്ങി.നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള കോളനികളിലും വെള്ളം കയറി. കെഎസ്ആര്‍ടിസി ബസ് സ്റേഷനിലും വെള്ളം കയറി. സൗത്ത് റെയില്‍വെ സ്റേഷന്‍ പരിസരത്തേക്ക് എത്താന്‍ കഴിയാത്ത വിധത്തിലാണ് വെള്ളമുയര്‍ന്നിട്ടുള്ളത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റേഡിയത്തിന് മുന്നിലെ റോഡ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വെണ്ണല, കടവന്ത്ര, പത്മ ജംഗ്ഷന്‍, പനമ്പിള്ളി നഗര്‍, മേനക ജംഗ്ഷന്‍, കലൂര്‍ ജേര്‍ണലിസ്റ് കോളനി, കളത്തിപ്പറമ്പ് റോഡ്, കാരിക്കാമുറി, പി ആന്റ് ടി കോളനി, മാമംഗലം തുടങ്ങിയ ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്.

പാളത്തില്‍ വെള്ളം കയറിയതും സില്‍ തകരാറും മൂലം ട്രെയിനുകള്‍ വൈകിയാണോടുന്നത്. ആഗസ്ത് 23 ന് തകരാറിലായ സില്‍ സംവിധാനം മണിക്കൂറുകള്‍ക്ക് ശേഷമാണ് ശരിയാക്കിയത്.

ആഗസ്ത് 24 വ്യാഴാഴ്ച രാവിലെ ആരംഭിച്ച മഴ വെള്ളിയാഴ്ചയും തുടരുകയാണ്. ഈ വര്‍ഷം കാലവര്‍ഷം തുടങ്ങിയതിന് ശേഷം ഇത്രയും ശക്തമായ മഴ ആദ്യമായാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വ്യാഴാഴ്ച രാത്രി തന്നെ വെള്ളത്തിനടിയിലായി. ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത തരത്തില്‍ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കാര്യക്ഷമമായ നടപടിയെടുത്തെന്ന മേയറുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് കനത്ത മഴയില്‍ നഗരം വെള്ളത്തിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+