കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്തവ പീഡനം:റിപ്പോര്‍ട്ടുകള്‍ ഊതിപ്പെരുപ്പിച്ചവ

  • By Staff
Google Oneindia Malayalam News

കൊച്ചി : രാജ്യത്ത് ക്രൈസ്തവ പീഡനത്തിന്റേതായി വരുന്ന പല റിപ്പോര്‍ട്ടുകളും ഊതിപ്പെരുപ്പിച്ചവയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്. ക്രിസ്ത്യന്‍ മിഷണറിമാരും കന്യാസ്ത്രീകളും ക്രൈസ്തവസ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പലതും വസ്തുതയ്ക്കു നിരക്കുന്നതല്ലെന്ന് ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു.

സപ്തംബര്‍ ഒന്‍പത് ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുകയാണ് വേണ്ടത്. മധ്യപ്രദേശിലെ ജാബുവയില്‍ കന്യാസ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമോ മതപരമോ ആയ യാതൊന്നുമില്ലെന്ന് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധിസംഘത്തിനു തന്നെ ബോധ്യമായതാണെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു.

ക്രൈസ്തവരടക്കമുള്ള ഗോത്രവര്‍ഗക്കാരാണ് ഇതിന് ഉത്തരവാദികളെന്ന് തെളിയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ക്രൈസ്തവ പീഡനം നടക്കുന്നുവെന്ന് ലോകമെങ്ങും പ്രചരിപ്പിക്കാനാണ് ഈ സംഭവം ചൂണ്ടിക്കാട്ടി ചിലര്‍ ശ്രമിച്ചത്-മന്ത്രി പറഞ്ഞു.

നാവിക അക്കാദമിയുടെ പണി ഉടന്‍ തുടങ്ങും

ഏഴിമല നാവക അക്കാദമിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. 2003 ല്‍ അക്കാദമി പ്രവര്‍ത്തന സജ്ജമാകും.15 വര്‍ഷം മുമ്പ് തറക്കല്ലിട്ട പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം മുന്തിയ പരിഗണനയാണ് നല്‍കുന്നത്.

കൊച്ചി കപ്പല്‍ ശാലയ്ക്ക് നിര്‍മാണച്ചുമതല നല്‍കിയിട്ടുള്ള വ്യോമ പ്രതിരോധ കപ്പലിന്റെ രൂപകല്‍പന നടന്നു വരികയാണ്. കപ്പല്‍ നിര്‍മാണത്തിനാവശ്യമായ പ്രത്യേക ഡോക്യാര്‍ഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നാവികസേന 20 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. ഏഴ് വര്‍ഷം കൊണ്ട് പ്രതിരോധ കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാകും.

കര്‍ണാടകയിലെ കാര്‍വാറില്‍ സീ ബേര്‍ഡ് നാവിക കപ്പല്‍ശാലയുടെ ആദ്യഘട്ടവും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 12 വര്‍ഷം മുമ്പ് രൂപകല്‍പന ചെയ്ത ഈ കപ്പല്‍ ശാല ഏഷ്യയില്‍ തന്നെ ഏറ്റവും വലുതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X