കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്സ് ദില്ലിയില്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: വടക്കു പടിഞ്ഞാറന്‍ ദില്ലിയില്‍ മലയാളി നഴ്സ് കൊല ചെയ്യപ്പെട്ടു.

കൊല്ലം കടമ്പനാട് എടക്കാട് എബനേസര്‍ പനവേലില്‍ എ.ജി.സാമുവലിന്റെ മകള്‍ ഷേര്‍ളി സാമുവല്‍(21) ആണ് കൊല്ലപ്പെട്ടത്. ഷേര്‍ളി ജോലിനോക്കിയിരുന്ന സരസ്വതി വിഹാര്‍ സാവിത്രി ആശുപത്രിയില്‍ സപ്തംബര്‍ എട്ട് വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

പതിനൊന്നരയോടെ ഡ്യൂട്ടി അവസാനിച്ചതിനെത്തുടര്‍ന്ന് ഷേര്‍ളി ആശുപത്രിയുടെ മുകളിലത്തെ നിലയിലുള്ള തന്റെ മുറിയിലേക്കു പോയി. പന്ത്രണ്ടു മണിക്ക് തനിക്കു വന്ന ഫോണെടുക്കാന്‍ ഷേര്‍ളി റിസപ്ഷനില്‍ വന്നതായി ആശുപത്രി അധികൃതര്‍ പൊലീസിനോടു പറഞ്ഞു. ഒരു മണിയോടടുപ്പിച്ച് ഒരു രോഗിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ഷേര്‍ളിയെ വിളിക്കാന്‍ ആശുപത്രി ജീവനക്കാരന്‍ മുകളില്‍ ചെന്നപ്പോള്‍ മുറി തുറന്നു കിടക്കുന്നതായി കണ്ടു. മുറിക്കുള്ളിലെ കട്ടിലില്‍ ഷേര്‍ളിയെ മരിച്ച നിലയില്‍ കണ്ടെത്തി. സാല്‍വാറിന്റെ ചരടുകൊണ്ട് കഴുത്തു ഞെരിച്ചിരുന്നു.

രണ്ടു വര്‍ഷമായി സാവിത്രി ആശുപത്രിയില്‍ ജോലി നോക്കുകയാണ് ഷേര്‍ളി. ഡോ.മനോജ് ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. സരസ്വതി വിഹാര്‍ പൊലീസ് കേസെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X