കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിക്ക് ആശ്വാസമായി പുതിയ പാതകള്‍

  • By Staff
Google Oneindia Malayalam News

കൊച്ചി : വികസിക്കാനിടമില്ലാതെ ശ്വാസം മുട്ടുന്ന കൊച്ചി നഗരത്തിന് ആശ്വാസം പകരാന്‍ മൂന്ന് വിശാലവീഥികള്‍ പൂര്‍ത്തിയാകുന്നു. നഗരകവാടമായ വൈറ്റിലയില്‍ നിന്നും വളഞ്ഞമ്പലം വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡും കലൂരില്‍ നിന്നും കതൃക്കടവിലൂടെ കടവന്ത്രയിലേക്കുള്ള റോഡുമാണ് പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നത്.

സഹോദരന്‍ അയ്യപ്പന്‍ റോഡിന് സമാന്തരമായി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തിനടുത്ത് നിന്നും തുടങ്ങി വൈറ്റിലയിലേക്കെത്തുന്ന സുഭാഷ് ചന്ദ്രബോസ് റോഡിന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. നിലവിലുള്ള ഈ റോഡുകള്‍ വീതി കൂട്ടി വികസിപ്പിക്കുന്നത് കൊച്ചി കോര്‍പ്പറേഷനും ജിസിഡിഎയും സംയുക്തമായാണ്.

സഹോദരന്‍ അയ്യപ്പന്‍ റോഡ് 22 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാതയാക്കി മാറ്റുകയാണ്. റോഡ് വികസിപ്പിക്കുന്നതിന് സെന്റിന് മൂന്ന് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള 3.71 ഹെക്ടര്‍ സ്ഥലം ജനങ്ങള്‍ സൗജന്യമായി നല്‍കുകയായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ഒന്നേകാല്‍ കോടി രൂപ സമാഹരിച്ചതും പൊതുജനങ്ങളില്‍ നിന്നാണ്. കടവന്ത്രയില്‍ പേരണ്ടൂര്‍ കനാലിന് മുകളിലൂടെയുള്ള പാലം എറണാകുളം ചേമ്പര്‍ ഓഫ് കോമേഴ്സ് 60 ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിതു.

നഗരഹൃദയത്തിലെ തിരക്കൊഴിവാക്കി എളുപ്പത്തില്‍ കലൂരില്‍ നിന്നും കടവന്ത്രയിലെത്താന്‍ സഹായിക്കുന്ന നാലുവരി പാതയും പൂര്‍ത്തിയായി. റെയില്‍വെ മേല്‍പ്പാലത്തിന്റെ പണി കൂടി പൂര്‍ത്തിയായാല്‍ പാത ഗതാഗതത്തിന് തുറന്നുകൊടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X