കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയദശമി ആഘോഷിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അറിവിന്റെയും അക്ഷരത്തിന്റെയും ഉത്സവമായ വിജയദശമി കേരളത്തില്‍ വിവിധചടങ്ങുകളോടെ ആഘോഷിച്ചു. നാനാജാതി മതക്കാരായ ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ വിജയദശമി ദിനമായ ഒക്ടോബര്‍ എട്ട് ഞായറാഴ്ച രാവിലെ വാഗ്ദേവതയെ സാക്ഷി നിര്‍ത്തി അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു.

ദുര്‍ഗാഷ്ടമി നാളായ ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച മുതല്‍ ക്ഷേത്രങ്ങളിലും മറ്റു കേന്ദ്രങ്ങളിലും പൂജവയ്പ് ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. മഹാനവമി ദിനമായ ഒക്ടോബര്‍ ഏഴ് ശനിയാഴ്ച തൊഴില്‍ശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രത്യേക പൂജവയ്ക്കല്‍ ചടങ്ങുകള്‍ നടന്നു.

ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ഹരി:ശ്രീ കുറിക്കാന്‍ കുഞ്ഞുങ്ങളുടെ തിരക്കായിരുന്നു. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പനച്ചിക്കാട് ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചന്‍സ്മാരകം, തൃശ്ശൂര്‍ തിരുവുള്ളക്കാട് ക്ഷേത്രം, തിരുവനന്തപുരത്ത് ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, ആറ്റുകാല്‍ ദേവീക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ആചാര്യന്മാര്‍ കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിപ്പിച്ചു.

സംസ്ഥാനമൊട്ടാകെ അനേകം എഴുത്തുകളരികളില്‍ ആശാന്മാരും വീടുകളില്‍ കാരണവന്മാരും പുതുതലമുറയ്ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന തിരക്കിലായിരുന്നു .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X