കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേലിനെതിരേ യു എന്‍ പ്രമേയം

  • By Staff
Google Oneindia Malayalam News

ജനീവ: പലസ്തീന്‍ ജനതയ്ക്കെതിരേ ഇസ്രയേല്‍ നടത്തുന്ന സൈനികആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയം പാസാക്കി. അമേരിക്കയുടെ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണ് 14 അംഗരക്ഷാസമിതിയിലെ മറ്റംഗങ്ങള്‍ പ്രമേയം പാസാക്കിയത്.

യു എസ് പ്രമേയത്തില്‍ നിന്നും വിട്ടു നിന്നു. എന്നാല്‍ പ്രമേയം പരാജയപ്പെടുത്താനുള്ള വീറ്റോ അധികാരം യു എസ് പ്രയോഗിച്ചില്ല. ഇസ്രയേല്‍ സൈനികശക്തി കൂടുതലായി പ്രയോഗിക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി. പത്തു ദിവസം കൊണ്ട് 80 ല്‍ അധികം പലസ്തീനികള്‍ ഇസ്രയേല്‍ സൈനിക നടപടികള്‍ മൂലം കൊല്ലപ്പെട്ടു.

മൂന്ന് ദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒക്ടോബര്‍ എട്ട് ഞായറാഴ്ച പ്രമേയം പാസായത്. ചര്‍ച്ചകളില്‍ പലസ്തീന്‍ അനുകൂലികളും യു എസ് പ്രതിനിധികളും സംബന്ധിച്ചു.

ഇസ്രയേലിനെ വിമര്‍ശിക്കുന്ന രീതിയില്‍ പ്രമേയം പാസാക്കാതിരിക്കാന്‍ യു എസ് പരമാവധി ശ്രമിച്ചു . ഒരു ഘട്ടത്തില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പോലും ഇടപെട്ട് രക്ഷാസമിതിയിലെ മറ്റംഗരാഷ്ട്രങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു.

ഇസ്രയേല്‍ പ്രതിപക്ഷനേതാവ് ഏറിയേല്‍ ഷാരോണിന്റെ വിവാദമായ പഴയ ജറുസലേം സന്ദര്‍ശനത്തെയും യു എന്‍ പ്രമേയം പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സപ്തംബര്‍ 28 ന് അറബികള്‍ക്കും ഇസ്രയേലികള്‍ക്കും ഒരു പോലെ വിശുദ്ധസ്ഥലമായ പഴയ ജറുസലേം പട്ടണത്തില്‍ ഷാരോണ്‍ കാലുകുത്തിയതു മുതലാണ് പുതിയ പ്രശ്നങ്ങള്‍ വെസ്റ്റ് ബാങ്കിലും ഗാസയിലും പൊട്ടിപ്പുറപ്പെട്ടത്.

ഇസ്രയേല്‍ - പലസ്തീന്‍ സമാധാനര്‍ച്ചകള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്നും അക്രമസംഭവങ്ങളെപ്പറ്റി ഉടന്‍ തന്നെ വസ്തുനിഷ്ടമായഅന്വേഷണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X