Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: ബന്ദികളെ സൈന്യം മോചിപ്പിച്ചു

സുവ: ഫിജിയില്‍ കലാപകാരികള്‍ ബന്ദികളാക്കിയ സൈനികഉദ്യോഗസ്ഥരെ മോചിപ്പിച്ചു. കലാപകാരികളെ ആക്രമിച്ചു കീഴടക്കിയാണ് സൈന്യം ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.

നവംബര്‍ രണ്ട് വ്യാഴാഴ്ച പുലര്‍ച്ചെ സ്പെയിറ്റ് അനുകൂലികളായ വിമതസൈനികരാണ് കലാപം നടത്തി സൈനികഉദ്യോഗസ്ഥരെ ബന്ദികളാക്കിയത്.എന്നാല്‍ സൈന്യം വീണ്ടും നിയന്ത്രണം തിരിച്ചുപിടിച്ചു.

നേരത്തെ അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജോര്‍ജ് സ്പെയിറ്റിന്റെ അനുകൂലികളായ വിമത സേനയാണ് നവംബര്‍ രണ്ട് വ്യാഴാഴ്ച പട്ടാള ഭരണകൂടത്തിന്റെ ആസ്ഥാനമായ ക്വീന്‍ ഏലിസബത്ത് ബാരക്ക് പിടിച്ചെടുക്കാന്‍ശ്രമം നടത്തിയത്.

ഏറ്റുമുട്ടലില്‍ രണ്ട് സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സൈനിക നേതാവ് ജനറല്‍ ഫ്രാങ്ക് ബൈനിമാരമയുടെ വീടിനു നേരെയും കലാപകാരികള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നിന്ന് ബൈനിമാരമ രക്ഷപ്പെട്ടു.

ചില സൈനികതാവളങ്ങളും കെട്ടിടങ്ങളും കലാപകാരികള്‍ പിടിച്ചെടുത്തെങ്കിലും സൈന്യം വീണ്ടും അവയുടെ നിയന്ത്രണം തിരിച്ചുപിടിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ സമയം ഒരു മണിക്കാണ് കലാപം തുടങ്ങിയത്. രാവിലെ ഏഴ് മണിക്ക് സൈനിക നേതാവിന്റെ വീടിനു നേരെ ആക്രമണം നടന്നു.

മെയ് മാസത്തില്‍ ഇന്ത്യന്‍ വംശജനായ മഹേന്ദ്രചൗധരിയുടെ ജനകീയ സര്‍ക്കാരിനെ ജോര്‍ജ് സ്പെയിറ്റിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചിരുന്നു. ചൗധരിയെ അട്ടിമറിച്ച സ്പെയിറ്റില്‍ നിന്നും പിന്നീട് പട്ടാളം അധികാരം ഏറ്റെടുക്കുകയായിരുന്നു. ഇതില്‍ അസംതൃപ്തരായ സ്പെയിറ്റ് അനുകൂലികളാണ് ഇപ്പോള്‍ പട്ടാള ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+