മുല്ലപ്പെരിയാര്‍ : ജലനിരപ്പ് ഉയര്‍ത്താന്‍ ശുപാര്‍ശ
ദില്ലി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് കൂട്ടുന്നത് സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ജലനിരപ്പ് കൂട്ടാന്‍ ശുപാര്‍ശയുള്ളതായി അറിയുന്നു.
നവംബര്‍ നാല് ശനിയാഴ്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നവംബര്‍ മൂന്ന് വെള്ളിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധി കെ.എന്‍. പരമേശ്വരന്റെ വാദഗതികള്‍ മുഴുവനും വിദഗ്ധ സമിതി അംഗീകരിച്ചിട്ടില്ല.
പ്രധാന ഡാമില്‍ ജലനിരപ്പ് ഉയര്‍ത്തിയാലും സുരക്ഷാ ഭീഷണിയുണ്ടാവില്ലെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ത്തിയാലും പ്രശ്നമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ ബേബി ഡാമിന്റെ സുരക്ഷ കൂടി കണക്കിലെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം സമിതി പരിഗണിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ബേബി ഡാമിന്റെ സുരക്ഷപരിശോധിക്കുവാന്‍ സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥന്‍ നവംബര്‍ മാസം അവസാനത്തോടെ കേരളത്തിലെത്തും. രണ്ട് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.