കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഐടി മേള: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: നവംബര്‍ 23 വ്യാഴാഴ്ച മുതല്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടക്കുന്ന ഐടി മേളയ്ക്കുള്ള ഒരുക്കള്‍ പൂര്‍ത്തിയായി. ഐടി സെക്രട്ടറി അരുണാ സുന്ദര്‍രാജ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഐടി രംഗത്ത് കേരളത്തിന് നല്കാന് കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും മേളയില്‍ വിശദീകരിക്കുമെന്നും അവര്‍ പറഞ്ഞു.
മൂന്ന് ദിവസമാണ് മേള നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 170ഓളം പ്രമുഖ ഐടി കമ്പനികളാണ് മേളയില്‍ പങ്കെടുക്കുക.