കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രണ്ട്സുമായി ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ല : വിത്തല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ജനസേവനം കൂടുതല്‍ കാര്യക്ഷമമാക്കാനായി ഐടി വകുപ്പ് രൂപീകരിച്ച ഫ്രണ്ട്സ് പദ്ധതിക്ക് ഉന്നത ഉദ്യോഗസ്ഥരുടെ അധികാര ഗര്‍വ് ഭീഷണിയാവുന്നെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ എന്‍.വിത്തല്‍.

ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്ത് സമാപിച്ച ഐടി കേരള 2000 സമ്മേളനത്തില്‍ സംസാരിക്കവെയാണ് വിത്തല്‍ ഇത് വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് രൂപീകരിച്ച ഉപദേശക സമിതി അദ്ധ്യക്ഷന്‍ കൂടിയാണ് വിത്തല്‍.

പാളയത്ത് ട്രിഡാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സിന്റെ ഓഫീസില്‍ ഏഴ് സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാണ്. എന്നാല്‍ ഈ ഏഴ് വകുപ്പുകളുടെയും സെക്രട്ടിമാര്‍ അവിടം സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കാറില്ലെന്ന് മനസിലാക്കിയതായി വിത്തല്‍ പറഞ്ഞു.

ഫ്രണ്ട്സ് സംവിധാനം തന്നെ പൂര്‍ണ്ണമായും നിര്‍ത്തണമെന്ന നിഷേധാത്മക നിലപാടാണ് സെക്രട്ടറിമാര്‍ എടുത്തിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്നയിടം മാത്രമല്ല മുഴുവന്‍ വകുപ്പുകളിലും കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്തണമെന്നാണ് ഈ നിസ്സഹകരണത്തിന് അവര്‍ പറയുന്ന ന്യായമെന്ന് വിത്തല്‍ പറഞ്ഞു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേരുകള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് വിത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X