ഗീത മനുഷ്യന്റെ വഴികാട്ടി - മനോഹര്‍ ജോഷി
തിരുവനന്തപുരം: ഭഗവത് ഗീത മനുഷ്യന്റെ വഴികാട്ടിയാണെന്ന് കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഗീതാവിചാരസത്രത്തിന്റെ സമാപന സമ്മേളനം ഡിസംബര്‍ 10 ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിത്യജീവിതത്തിലെ തിന്മകളില്‍ നിന്ന് മോചനം നേടി നന്മയിലേക്കുള്ള പാത കാണിക്കുകയാണ് ഭഗവത് ഗീത ചെയ്യുന്നത്. നമ്മള്‍ ആരാണ്, ഇന്ത്യ എന്താണ്, ലോകവുമായി നമുക്കുള്ള ബന്ധം എന്താണ് എന്നൊക്കെയുള്ള വിഷയങ്ങളില്‍ നമ്മള്‍ക്ക് വിളക്കാവുന്നത് ഗീതയാണ് - ജോഷി പറഞ്ഞു.
മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങളെന്തെന്നറിയുന്നത് നാം ഗീതയിലൂടെയാണ്. ലോകത്തുള്ള ജനങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് സംസ്കൃതഭാഷ എന്നു ം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംങ്ങളും ഒരു പോലെയാണെന്ന കാര്യം ഹിന്ദു ഇതര മതസ്ഥര്‍ അംഗീകരിക്കുന്നില്ലെന്ന് ചടങ്ങില്‍ സംസാരിച്ച എച്ച്.വി. ശേഷാദ്രി പറഞ്ഞു. ഓരോ ഹിന്ദു മരിക്കുമ്പോഴും മറുഭാഗത്ത് ഒരാള്‍ കൂടുകയാണ് എന്ന വിവേകാനന്ദവാക്യം അദ്ദേഹം സമ്മേളനത്തില്‍ ഉദ്ധരിച്ചു.
സമാപനസമ്മേളനത്തില്‍ കെ. മാധവന്‍ കുട്ടി അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications