Get Updates
Get notified of breaking news, exclusive insights, and must-see stories!

യഹൂദ് ബരാക്ക് രാജിവെച്ചു

ജറൂസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ബരാക്ക് ഡിസംബര്‍ 10 ഞായറാഴ്ച രാജിവെച്ചു.

പലസ്തീനുമായി ചര്‍ച്ചകള്‍ നടത്താന്‍ ജനവിധി ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് നടത്താനാണ് ബരാക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.

കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷം ബാക്കിയിരിക്കെ ഡിസംബര്‍ ഒമ്പത് ശനിയാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് നാടകീയമായി ബരാക്ക് തന്റെ രാജി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രാജി ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന മധ്യ- കിഴക്കേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. അറുപത് ദിവസത്തിനകം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ബരാക്ക് വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് ഒരു അഭിപ്രായ വോട്ടെടുപ്പായാണ് തിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് യഹൂദ് ബരാക്ക് പറഞ്ഞു.

എന്നാല്‍ തന്റെ എതിരാളിയായ മുന്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ വെട്ടിലാക്കുനുള്ള ബരാക്കിന്റെ തന്ത്രമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കു മാത്രം തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാര്‍ലമെന്റംഗമല്ലാത്തതിനാല്‍ നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+