കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിക്ക് ഇത് കഷ്ടകാലം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: വര്‍ഷങ്ങള്‍ക്കു മുമ്പ് മാനാഞ്ചിറ സ്ക്വയര്‍ രൂപീകരിച്ചപ്പോള്‍ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് ഉയര്‍ന്ന പബ്ലിക്ക് ലൈബ്രറിയില്‍ പരാധീനതകള്‍ കുന്നുകൂടുന്നു.

കെട്ടിടം മനോഹരമായാണ് തീര്‍ത്തിരിക്കുന്നതെങ്കിലും ആവശ്യത്തിന് പുസ്തകങ്ങള്‍ ഇല്ലെന്ന് പരാതി നിത്യമായി ഉയരുകയാണ്. വേണ്ടത്ര ഫണ്ടും ജീവനക്കാരും ഇല്ലാത്തത് ലൈബ്രറിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു. സര്‍ക്കാരില്‍ നിന്ന് 10 ലക്ഷം രൂപയെങ്കിലും സഹായം ലഭിക്കാതെ ലൈബ്രറി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

മാസത്തില്‍ 5,000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അംഗങ്ങള്‍ അത് നിഷേധിക്കുകയാണ്. വാങ്ങിയ പുസ്തകങ്ങളില്‍ പലതും സാധരണക്കാര്‍ക്ക് ഉപകരിക്കില്ലെന്ന് അവര്‍ പറയുന്നു. പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ലൈബ്രറിയില്‍ ഇതുവരെ കാറ്റ്ലോഗ് പോലും തയ്യാറാക്കാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു.

അതേസമയം മാനാഞ്ചിറ സ്ക്വയര്‍ രൂപീകരണത്തിന്റെ ഭാഗമായി ചേവായൂരിലേക്ക് മാറ്റിയ സെന്‍ട്രല്‍ ലൈബ്രറിയില്‍ ഒട്ടേറെ വിലപിടിച്ച പുസ്തകങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പലതും ചിതലരിച്ചു പോവുകയാണത്രെ. സെന്‍ട്രല്‍ ലൈബ്രറി നിന്നിരുന്ന സ്ഥാനത്താണ് പുതിയ പബ്ലിക്ക് ലൈബ്രറി പണിതുയര്‍ത്തിയത്.

കെട്ടിടത്തിലെ കടകളില്‍ നിന്നും മാസം തോറും 45,000 രൂപയെങ്കിലും വാടകയായി പിരിഞ്ഞുകിട്ടേണ്ടതുണ്ട്. എന്നാല്‍ കച്ചവടം കുറവായതിനാല്‍ പലരും വാടക തരുന്നതില്‍ കാലതാമസം വരുത്തുന്നു. ഇത് ലൈബ്രറിയുടെ പ്രവര്‍ത്തനത്തെ ആകെ താളം തെറ്റിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X