കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ വാഹനമോഷണം പെരുകുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: വാഹനങ്ങള്‍ മോഷ്ടിച്ച ശേഷം സ്പെയര്‍ പാര്‍ട്സായി വില്‍ക്കുന്ന അധോലോക സംഘം കൊച്ചി നഗരത്തില്‍ വേരുറപ്പിക്കുന്നതായി പരാതി. റോഡരികില്‍ പാര്‍ക്ക് ചെയ്യന്ന സ്കൂട്ടര്‍, ബൈക്ക്, മാരുതി കാര്‍ തുടങ്ങിയവയാണ് കൂടുതലായും മോഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തില്‍ ഇത്തരം ആറു കേസുകള്‍ രജിസ്റര്‍ ചെയ്തു.

മോഷ്ടിക്കുന്ന വാഹനങ്ങള്‍ കണ്ടം ചെയ്ത സ്പെയര്‍പാര്‍ട്സായി വില്‍ക്കുകയാണ് സംഘത്തിന്റെ പരിപാടി. 6,000 രുപ വരെ വില വരുന്ന സാധനങ്ങള്‍ സംഘം നല്‍കുന്ന 1,500 രൂപയ്ക്കാണ്. മാരുതി 800 മോഡലിന്റെ 2,600 രൂപയോളം വില വരുന്ന സെപ്യര്‍ പാര്‍ട്സ് 400 രൂപയ്ക്ക് ലഭിക്കുന്ന കേന്ദ്രങ്ങള്‍ കൊച്ചിയിലുണ്ട്. അനധികൃത മോട്ടോര്‍ സ്പെയര്‍ പാര്‍ട്സ് വ്യാപാരശൃംഖലയാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്റേഷനുകളും ഏതാനും വര്‍ക്ക്ഷോപ്പുകളും കേന്ദ്രീകരിച്ചാണ് സ്പെയര്‍പാര്‍ട്സിന്റെ അനധികൃത വ്യാപാരം നടക്കുന്നത്. മോഷ്ടിക്കുന്ന വാഹനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഭാഗങ്ങളാക്കി തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് നഗരത്തില്‍ വില്‍പനയ്ക്കെത്തുന്നത്.

പ്രധാനമായും ഷണ്‍മുഖം റോഡിലും സിനിമാ തിയേറ്റര്‍-ആശുപത്രി പരിസരത്തും ആണ് മോഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ചിലപ്പോള്‍ വീട്ടുമുറ്റത്തു നിന്നും കാറുകള്‍ മോഷണം പോയിട്ടുണ്ട്. മാരുതികാറുകളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളവയില്‍ ഏറെയും.

നഗരത്തിന്റെ പരിസരപ്രദേശങ്ങളിലും വാഹനമോഷണം വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു കാറുകളും നാല് ബൈക്കുകളും മോഷണം പോയി. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എം. ജോസഫിന്റെ മാരുതി സെന്‍ ഉദയംപേരൂരിലെ വീടിന്റെ മുന്നില്‍ നിന്നാണ് നഷ്ടപ്പെട്ടത്. ഇടപ്പള്ളിയില്‍ താമസിക്കുന്ന ഒരു ഡോക്ടറുടെ കാറും വീടിനു മുന്നില്‍ നിന്നാണ് മോഷണം പോയത്.

ഇതു കൂടാതെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും പണവും സാധനങ്ങളും മോഷണം പോകുന്നതും വ്യാപകമായിട്ടുണ്ട്. അടുത്തിടെ സിപിഐ പ്രവര്‍ത്തകനും നഗരസഭ കരാറുകാരനുമായി കൊച്ചുണ്ണിയുടെ പക്കല്‍ നിന്നും 24,000 രൂപ മോഷ്ടിക്കപ്പെട്ടു. എം.ജി. റോഡില്‍ പത്മ ജംഗ്ഷന് സമീപമുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും രൂപ എടുത്ത് കൈനറ്റിക് ഹോണ്ടയില്‍ വെച്ചപ്പോഴാണ് മോഷണം നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X