കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്നോ പാര്‍ക്കിനു ഐഎസ്ഒ 9002

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം:കേരളത്തിന്റെ വിവരസാങ്കേതികവിദ്യാ കുതിപ്പിന് തുടക്കമിട്ട ടെക്നോപാര്‍ക്കിനു ഐഎസ്ഒ 9002 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ടെക്നോപാര്‍ക്കിനുള്ള ഐ.എസ്.ഒ. 9002 സര്‍ട്ടിഫിക്കറ്റ് ചെന്നൈയിലെ ക്വാളിറ്റി-സെര്‍ട്ട് ഡയറക്ടര്‍ ഗീതാപാര്‍ഥസാരഥി വ്യവസായ-സാമൂഹിക ക്ഷേമവകുപ്പ്മന്ത്രി സുശീലാഗോപാലന് ഡിസംബര്‍ 18 തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കൈമാറി.

വിവരസാങ്കേതിക വിദ്യാകമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വാണിജ്യസാധ്യതകളും കുറ്റമറ്റ രീതിയില്‍ തുറന്നു കൊടുത്തതിനാണ് ടെക്നോപാര്‍ക്കിന് ഈ അംഗീകാരം നല്കുന്നത്.അന്താരാഷ്ട്ര ഗുണനിലവാരസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ടെക്നോപാര്‍ക്കിന് പുതിയ വാണിജ്യസാധ്യതകള്‍ തുറന്നുകിട്ടുമെന്ന് കരുതുന്നു.

വ്യവസായ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി കെ. മോഹന്‍ദാസ് ടെക്നോപാര്‍ക്കിനെ പ്രതിനിധീകരിച്ച് വി.ജെ. ജയകുമാര്‍, എം. വാസുദേവന്‍, കെ. രാമചന്ദ്രന്‍, കെ.സി.സി. നായര്‍ എന്നിവര്‍ പങ്കെടുത്തു.

ഇപ്പോള്‍ ടെക്നോപാര്‍ക്കില്‍ പമ്പ, പെരിയാര്‍, നിള, ചന്ദ്രഗിരി എന്നീ മൂന്ന് കെട്ടിടങ്ങളാണുള്ളത്.ഇതിനു പുറമെ രണ്ടു പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മാണദശയിലാണ്. ഇവിടെ 53 കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അടുത്തവര്‍ഷം 20ലധികം പുതിയ കമ്പനികളെക്കൂടി പാര്‍ക്കില്‍ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X