കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ നിന്നും സൗദി, തുര്‍ക്ക്മെനിസ്ഥാന്‍ വിമാനങ്ങള്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സൗദിയ, തുര്‍ക്ക്മെനിസ്ഥാന്‍ എയര്‍ലൈന്‍സ് എന്നീ വിദേശവിമാന കമ്പനികള്‍ നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും താമസിയാതെ സര്‍വീസ് ആരംഭിക്കും.

ഡിസംബര്‍ 20 ബുധനാഴ്ച വിമാനത്താവളക്കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. സര്‍വീസ് ആരംഭിക്കുന്നതിന്റെ കൃത്യമായ തീയതി അറിയുന്നതിന് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഹജ് സര്‍വീസാണ് സൗദിയ ആദ്യമായി ആരംഭിക്കുന്നത്. ചെന്നൈയില്‍ നിന്നും ഇപ്പോഴുള്ള സര്‍വീസുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്താനാണ് സൗദിയ സന്നദ്ധമായിട്ടുള്ളത്. ഈ നിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പരിഗണിച്ചുവരികയാണ്.

സൗദിയയും തുര്‍ക്ക്മെനിസ്ഥാന്‍ എയര്‍ലൈന്‍സുമായി ഉഭയകക്ഷി കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ വിമാനക്കമ്പനികളുമായും ശ്രീലങ്കന്‍ എയര്‍ലൈന്‍സുമായും കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

സര്‍വീസുകള്‍ തുടങ്ങുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രി അനുകൂലമാണ്. വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് അനിശ്ചിതത്വത്തിലാണെന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X