Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു മേല്‍ കമ്മിഷന് അധികാരം

ദില്ലി: തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള കാലയളവില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഇനി മുതല്‍ എല്ലാ അധികാരങ്ങളുമുണ്ടാവും. ഇതു സംബന്ധിച്ച നിയമം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ഇതുപ്രകാരം ഉദ്യോഗസ്ഥര്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കാണിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടായിരിക്കും. ജോലിയില്‍ വീഴ്ച വരുത്തുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും പൊലീസുകാരെയും സസ്പെന്റ് ചെയ്യാനും കമ്മിഷന് അധികാരമുണ്ടാവും.

1989ല്‍ പാസാക്കിയ നിയമമാണ് കമ്മിഷന് ഈ അധികാരങ്ങള്‍ നല്‍കുന്നത്.

കൃത്യവിലോപം കാണിക്കുന്നവര്‍ക്ക് പകരം പുതിയ ഉദ്യോഗസ്ഥരെ കമ്മിഷന് നിയമിക്കാം. ഇവര്‍ക്കെതിരെ അച്ചടക്ക നപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് കമ്മിഷന് നിര്‍ദേശം നല്‍കുകയും ചെയ്യാം. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആറ് മാസത്തിനകം നടപടി സ്വീകരിച്ച് അത് കമ്മിഷനെ അറിയിക്കണം.

1989ല്‍ ഇതു സംബന്ധിച്ച നിയമം പാസാക്കിയിരുന്നെങ്കിലും ഇതുവരെ നിയമം ഇതുവരെ നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നില്ല. പാര്‍ലമെന്റില്‍ പാസാക്കിയ നിയമം നടപ്പാക്കാത്തത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എം.എസ്.ഗില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് നിയമം നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

നിയമത്തില്‍ പറയുന്ന അധികാരങ്ങള്‍ ഉപയോഗിക്കാന്‍ നേരത്തെ കമ്മിഷന്‍ ശ്രമിച്ചിരുന്നെങ്കിലും അത് കേന്ദ്രം തടയുകയായിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എന്‍.ശേഷന്‍ കേന്ദ്രത്തിന്റെ നിലപാടിനെതിരെ സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+