Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാക്കളുടെ ജഡം സംസ്കരിച്ചു

കൊച്ചി: പുതുവത്സരാഘോഷത്തിനായി ബാംഗ്ലൂരിലേക്കുള്ള യാത്രാമധ്യേ സേലത്ത് വാഹനാപകടത്തില്‍ മരിച്ച നാല് യുവാക്കള്‍ക്ക് നാടിന്റെ അശ്രുപൂജ.നാലു പേരുടെയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ജനവരി ഒന്ന് തിങ്കളാഴ്ച സംസ്കരിച്ചു.

കലൂര്‍ മണപ്പാട്ടിപറമ്പ് സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഒരേ പള്ളിയിലാണ് കബറടക്കിയത്.മണപ്പാട്ടിപറമ്പ് വടയ്ക്കാത്ത് പറമ്പില്‍ നാലടിതുണ്ടിയില്‍ ഷെറീഫിന്റെ മകന്‍ ഷമീര്‍(23),ആലുങ്കല്‍ സൈനുദ്ദീന്റെ മകന്‍ സഹീര്‍ (22),കനിക്കുഞ്ഞിന്റെ മകന്‍ ഷിഹാബ്(23) പനങ്ങാട് മൊണ്ടോത്ത് തൊടിപറമ്പില്‍ പരീതിന്റെ മകന്‍ സുധീര്‍ (25) എന്നിവരാണ് ഞായറാഴ്ച രാവിലെ സേലത്ത് വാഹനാപകടത്തില്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ പരിക്കേറ്റ മറ്റ് നാലു യുവാക്കള്‍ സേലം ഗോകുലം ആശുപത്രിയില്‍ ചികിത്സയിലാണ് .രാവിലെ ഏഴ് മണിയോടെയാണ് സേലം ഗവണ്മെന്റ് ആശുപത്രിയില്‍ നിന്നും നാല് മൃതദേഹങ്ങളും കലൂരിലെത്തിച്ചത്.മന്ത്രി ശര്‍മ്മ,മേയര്‍ സി.എം.ദിനേശ് മണി,ഡോ.സെബാസ്റ്യന്‍ പോള്‍ എംഎല്‍എ എന്നിവര്‍ അനുശോചനമറിയിക്കാന്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+