കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ടീയ അക്രമം: അരക്കോടി നഷ്ടപരിഹാരം

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പാനൂരിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അരക്കോടി രൂപ കൂടി അനുവദിച്ചു.

ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നായനാര്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ദിവസം തലസ്ഥാനത്തു നടന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിനു ശേഷം നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ നടപടി വേണമെന്ന് കണ്ണൂര്‍ കളക്ടര്‍ ജ്യോതിലാല്‍ മുഖ്യമന്ത്രിയെ പ്രത്യേകം കണ്ട് ആവശ്യപ്പെട്ടിരുന്നു.

1999 ഡിസംബറില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളതായി കണ്ടെത്തിയ 44 പേരില്‍ 33 പേര്‍ക്കു മാത്രമെ ഇതു വരെ അത് ലഭിച്ചിട്ടുള്ളൂ. ഒരു വിഭാഗത്തിനു നഷ്ടപരിഹാരം കൊടുക്കാത്തതിനെതിരെ ആരോപണമുയര്‍ന്നിരുന്നു.

രണ്ടു സ്ഥാപനങ്ങള്‍ക്കും 12 വ്യക്തികള്‍ക്കുമായി 20 ലക്ഷം രൂപയാണ് ആദ്യം വിതരണം ചെയ്തത്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാതെ സിപിഎമ്മുമായി ബന്ധപ്പെട്ടവര്‍ക്കു കൂടുതല്‍ തുക അനുവദിക്കുകയാണെന്ന പരാതിയുണ്ടായി. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടറും മറ്റു റവന്യൂ ഉദ്യോഗസ്ഥരും സംയുക്തമായി അന്വേഷണം നടത്തി നഷ്ടമുണ്ടായവരുടെ പട്ടിക തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വീണ്ടും തുക അനുവദിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X