കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരോള്‍ നല്കിയവരുടെ വിവരങ്ങള്‍ ഹാജരാക്കണം: ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരില്‍ എത്ര പേര്‍ക്ക് പരോള്‍ അനുവദിച്ചിട്ടുണ്ടെന്ന വിവരം ഹാജരാക്കാന്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം വിവിധ കാരണങ്ങള്‍ പറഞ്ഞ് ശിക്ഷയില്‍ നിന്ന് ഇളവ് നല്കി വിട്ടയക്കപ്പെട്ട ജീവപര്യന്ത തടവുകാരുടെ വിവരങ്ങള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ധാരാളം കേസുകളില്‍ പരോള്‍ അനുവദിക്കപ്പെടുന്നതും ജീവപര്യന്ത തടവുകാര്‍ വിട്ടയക്കപ്പെടുന്നതും കണക്കിലെടുത്താണ് കോടതി സ്വമേധയാ ഇത്തരമൊരു നിര്‍ദ്ദേശം നല്കിയത്. സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണത്തില്‍ കാണുന്ന വര്‍ധനയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.

കുറ്റാന്വേഷണ സംവിധാനത്തിലെ അപാകതകളും രാഷ്ട്രീയമായ ഇടപെടലുകളും ദൃക്സാക്ഷികളുടെ അഭാവവും നിയമത്തിലെ നൂലാമാലകളും കാരണം ഭൂരിഭാഗം കൊലക്കേസുകളും ശിക്ഷിക്കപ്പെടാതെ പോവുന്നതാണ് കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് കോടതി വിലയിരുത്തി.

മിക്കവാറും എല്ലാ കേസിലും ക്രിമിനല്‍ ശിക്ഷാ നിയമത്തില്‍ പറയുന്ന അധികാരമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ മാപ്പു നല്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇതിനു പുറമെ കുറ്റവാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരോളും ലഭിക്കുന്നുണ്ട്.

ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന പലരും ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തരത്തില്‍ വിട്ടയക്കപ്പെടുന്നുണ്ട്. ശിക്ഷ വിധിച്ച് ഏതാനും നാളുകള്‍ക്കകം കുറ്റവാളികള്‍ പരോളില്‍ പുറത്തിറങ്ങുന്ന സംഭവങ്ങളുമുണ്ട്. ഇതെല്ലാം നീതിന്യായ വ്യവസ്ഥയ്ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് ഹൈക്കോടതി പറഞ്ഞു.

ഇക്കാര്യം ജനവരി 23 ചൊവാഴ്ച കോടതി വീണ്ടും പരിഗണിക്കും. അതിനകം വിവരങ്ങള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X