കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസിയുടെ നിലപാട് സംശയകരം

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി സര്‍വകലാശാലയിലെ വനിതാ ഹോസ്റലില്‍ നടന്ന സംഭവത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിലപാട് സംശയമുണര്‍ത്തുന്നുവെന്ന് എബിവിപി.

വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ മേട്രണ്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അധ്യാപക-രക്ഷകര്‍തൃ യോഗം വിളിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും വൈസ് ചാന്‍സലര്‍ തടസം നിന്നതായി എബിവിപി സംസ്ഥാന സെക്രട്ടറി ടി.പി.സിന്ധുമോള്‍ ജനവരി 16 ചൊവാഴ്ച ആരോപിച്ചു. സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അധ്യാപക രക്ഷകര്‍തൃ യോഗം വിളിച്ചുകൂട്ടണമെന്നും സിന്ധുമോള്‍ ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്ന സര്‍വകലാശാല അധികൃതര്‍ അതിന് പകരം അഭിഭാഷകയെ കൊണ്ട് അന്വേഷണം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചതിന് കാരണം വ്യക്തമാക്കണമെന്ന് സിന്ധുമോള്‍ ആവശ്യപ്പെട്ടു.

സംഭവം പുറത്തുവന്ന ശേഷം ഹോസ്റലിലെ വിദ്യാര്‍ത്ഥിനികളെ ഫോണ്‍ വഴിയും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതേ വരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കാത്തത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുകയാണെന്നും സിന്ധുമോള്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും അക്രമത്തിനും വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനത്തിനുമെതിരെ എബിവിപി സംസ്ഥാന തലത്തില്‍ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും സിന്ധുമോള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X