കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിസിയില്‍ കോവളത്തെ കുറിച്ച് പരിപാടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോവളത്തെ കുറിച്ചുള്ള ഫീച്ചര്‍ ബിബിസി സംപ്രേഷണം ചെയ്യുന്നു. പരിപാടിയുടെ നിര്‍മാണത്തിനായി ബിബിസി സംഘം ജനവരി 29 തിങ്കളാഴ്ച കോവളത്തെത്തും.

ലോകത്ത് 70 ലക്ഷത്തോളം പ്രേക്ഷകര്‍ വീക്ഷിക്കുന്ന ബിബിസിയുടെ പ്രശസ്തമായ ഹോളിഡേ പരിപാടിയിലാണ് കോവളം സ്ഥാനം നേടുന്നത്. ഏപ്രിലിലോ മേയിലോ പരിപാടി സംപ്രേഷണം ചെയ്യും.

അവതാരകന്‍ കാതെ ഹംബ്ലെ, സംവിധായകന്‍ ആന്‍ ടെയ്ലര്‍, ക്യാമറമാന്‍ ആന്‍ഡ്രു ഗോഡ്ഫ്രെ, ശബ്ദലേഖകന്‍ റിച്ചാര്‍ഡ് കോള്‍സ് എന്നിവരടങ്ങിയ സംഘമാണ് ഷൂട്ടിംഗിനായി കോവളത്തെത്തുന്നത്.

ബിബിസി സംഘം ഒരാഴ്ച കേരളത്തിലുണ്ടാവുമെന്ന് മാനോസ് ഹോളിഡേയ്സിന്റെ കേരളത്തിലെ കാര്യങ്ങള്‍ നോക്കുന്ന സിത ട്രാവല്‍സിന്റെ മാനേജര്‍ രഞ്ജിത് ബാലന്‍ പറഞ്ഞു.

അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ കോവളത്തിന്റെ സ്ഥാനത്തിന് മിഴിവേകാന്‍ ഈ പരിപാടി ഉതകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാര്‍ട്ടര്‍ വിമാനം ഏര്‍പ്പെടുത്തുന്നവരില്‍ ലോകപ്രശസ്തരായ മാനോസ് ഹോളിഡേയ്സ് ഈയിടെ കോവളത്തേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയതോടെ കോവളം വീണ്ടും ഉണരുകയാണ്.

കേരളത്തില്‍ മറ്റ് ടൂറിസ്റ് കേന്ദ്രങ്ങള്‍ തലയുയര്‍ത്താന്‍ തുടങ്ങിയതോടെയാണ് കോവളത്തിന് അതിന്റെ ആകര്‍ഷണം നഷ്ടപ്പെട്ടുതുടങ്ങിയതെന്ന് കോവളത്തെ ഹോട്ടല്‍ ആന്റ് റസ്റോറന്റ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുധീഷ്കുമാര്‍ പറഞ്ഞു.പക്ഷെ ബിബിസിയുടെ വരവ് കോവളത്തിന് ഉണര്‍വേകും-അദ്ദേഹം പറഞ്ഞു.

കോവളത്തിന് വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രതാപം വീണ്ടെടുക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് കോവളത്തിലെ ബീച്ച് റിസോര്‍ട്ട് ഉടമയായ കുമാര്‍ പറഞ്ഞു. കോവളത്തെ മുന്നോട്ടു കൊണ്ടുവരാനായി ടൂറിസം വകുപ്പിനൊപ്പം തങ്ങളെല്ലാം ആവുന്നത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X